കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്നേഹിച്ച കുടുംബത്തോട് ഇത് വേണ്ടിയിരുന്നില്ല സഖാവേ!! പരസ്യത്തില്‍ ദുഃഖമുണ്ടെന്ന് മഹിജ!!

സര്‍ക്കാര്‍ നല്‍കിയ പരസ്യം വസ്തുത വിരുദ്ധമാണെന്നാണ് മഹിജ പറയുന്നത്. മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദൃശ്യങ്ങള്‍ സത്യം വിളിച്ചു പറയുന്നുണ്ടെന്നും മഹിജ പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മകന് നീതി തേടി ഡിജിപിയുടെ ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ തനിക്ക് നേരെ ഉണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ നല്‍കിയ പത്ര പരസ്യത്തില്‍ ദുഃഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് ഇത്തരത്തിലൊരു പരസ്യം നല്‍കിയിരിക്കുന്നതെന്ന് മഹിജ പറയുന്നു. ഇത് ശരിയായില്ലെന്നും മഹിജ. പിണറായി സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നു മഹിജ.അതേസമയം സര്‍ക്കാരിനെതിരെ സംസാരിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും മഹിജ പറയുന്നു.

സര്‍ക്കാര്‍ നല്‍കിയ പരസ്യം വസ്തുത വിരുദ്ധമാണെന്നാണ് മഹിജ പറയുന്നത്. മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദൃശ്യങ്ങള്‍ സത്യം വിളിച്ചു പറയുന്നുണ്ടെന്നും മഹിജ പറയുന്നു. നീതി കിട്ടുന്നതു വരെ സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും മഹിജ വ്യക്തമാക്കി. പിണറായി വിജയനെ ഇഷ്ടപ്പെടുന്ന കുടുംബത്തിനെതിരെ പരസ്യം നല്‍കിയതില്‍ ദുഃഖമുണ്ടെന്നും മഹിജ വ്യക്തമാക്കി.

mahija

അതേസമയം മഹിജയുടെയും കുടുംബത്തിന്റെയും നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. ആശുപത്രിയിലും നിരാഹാരം തുടരുകയാണ് മഹിജ. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ ഡിജിപി ഓഫീസിനു മുന്നില്‍ സമരം തുടരുമെന്ന് മഹിജ അറിയിച്ചു. ജിഷ്ണുവിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യുക, ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും മഹിജ പറയുന്നു.

ജിഷ്ണു കേസിലെ പോലീസ് നടപടികളെ ന്യായീകരിച്ചാണ് സര്‍ക്കാരിന്റെ പത്ര പരസ്യം. ജിഷ്ണു കേസ് പ്രചാരണമെന്ത്? സത്യമെന്ത്? എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍സ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പേരിലാണ് ശനിയാഴ്ച പത്രങ്ങളില്‍ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

jishnu pranoy

ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തില്‍ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നാണ് പരസ്യത്തില്‍ പറയുന്നത്. പുറത്തു നിന്നുള്ള സംഘം നുഴഞ്ഞു കയറി പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പരസ്യത്തിലും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. ജിഷ്ണുവിന്റെ അമ്മയെ പോലീസ് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരണ ജനകമായ പ്രചരണമാണ് ഒരു സംഘം അഴിച്ചുവിടുന്നതെന്നും പരസ്യത്തില്‍ പറയുന്നു.

മഹിജയ്‌ക്കെതിരായ പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം തുടരുമ്പോഴാണ് വീണ്ടും വീണ്ടും പോലീസിനെ ന്യായീകരിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ലക്ഷങ്ങളാണ് പരസ്യത്തിനായി സര്‍ക്കാര്‍ മുടക്കിയിരിക്കുന്നത്.

English summary
mahija on prd ad support kerala police by ldf goivernment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X