'ശ്രീജിത്ത് വീണത് പെങ്ങളുടെ സ്വാധീന വലയത്തിൽ മാത്രം', മകന് നീതി ഉറപ്പാക്കി മഹിജ കോഴിക്കോട്ടേയ്ക്ക്..
ശനിയാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ അമ്മ മഹിജ. ശ്രീജിത്ത് ആരുടേയും സ്വാധീന വലയത്തില്‍പ്പെട്ടിട്ടില്ലെന്ന് മഹിജ പറഞ്ഞു.

ശ്രീജിത്ത് ആരുടെ എങ്കിലും സ്വാധീന വലയത്തില്‍ വീണിണ്ടുണ്ടെങ്കില്‍ അത് പെങ്ങളുടെ സ്വാധീനത്തില്‍ മാത്രമാണെന്ന് മഹിജ പറയുന്നു. ജിഷ്ണുവിന് നീതി കിട്ടിയെന്നും മഹിജ പ്രതികരിച്ചു. ഇവര്‍ക്ക് ശനിയാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ഉടന്‍ പൂര്‍ത്തീകരിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം പറയുന്നു. 10 വ്യവസ്ഥകളോടെയുള്ള കരാര്‍ സര്‍ക്കാര്‍ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. ഡിജിപി ഓഫീസിലെ അക്രമണം അന്വേഷിയ്ക്കുന്ന എഡിജിപി നിതിന്‍ അഗര്‍വാള്‍ ആശുപത്രിയില്‍ എത്തി മഹിജയുടേയും ശ്രീജിത്തിന്റേയും മൊഴി എടുത്തിരുന്നു.












Click it and Unblock the Notifications