യേശുദാസിനെതിരെ മഹിളാ കോണ്‍ഗ്രസ്
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. യോശുദാസ് പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രകടനം നടത്തി.
യേശുദാസിന്റെ പ്രസ്താവന ആധുനിക സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്നും അമേരിക്കയില്‍ ജീവിക്കുന്ന യേശുദാസ് കേരളത്തിലെ സ്ത്രീകളുടെ പുരോഗതി അറിഞ്ഞിരിക്കില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

എന്താണ് ദാസേട്ടന്‍ പറഞ്ഞത്
സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നാണ് യേശുദാസിന്റെ വിവാദ പ്രസ്താവന

നമ്മുടെ സംസ്‌കാരം
സ്ത്രീകള്‍ക്ക് സൗമ്യതയാണ് സൗന്ദര്യം. മറയ്‌ക്കേണ്ടത് മറയ്ക്കണമെന്നും മറച്ചുവയ്ക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരമെന്നും യോശുദാസ് പറഞ്ഞു.

അകര്‍ഷിപ്പിക്കരുത്
സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. ആകര്‍ഷിപ്പിച്ച് വേണ്ടാധീനം ചെയ്പ്പിക്കാന്‍ ശ്രമിക്കരുതെന്നും യേശുദാസ് ഉപദേശിച്ചിരുന്നു.

സുന്ദര കേരളത്തിന്
തിരുവനന്തപുരത്ത് സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ 'ശചിത്വ കേരളം, സുന്ദര കേരളം' എന്ന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോഴാണ് യേശുദാസിന്റെ വിവാദ പരമാര്‍ശം.

ഫേസ്ബുക്ക് ആക്രമണം
യേശുദാസിന്റെ പ്രസ്താവനയെ ഫേസ്ബുക്ക് ലോകം ഏറ്റെടുത്തു കഴിഞ്ഞു. പതിവുപോലെ വിമര്‍ശിച്ചും പിന്തുണച്ചും ധാരാളം ചര്‍ച്ചകള്‍ അവിടെ നടക്കുന്നുണ്ട്.












Click it and Unblock the Notifications