മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു
കയ്പമംഗം: മഹിള കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്ദിര രാധാകൃഷ്ണന്‍(64) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കുളിമുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കുറച്ച് ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു.

മഠത്തിപ്പറമ്പില്‍ പരേതനായ രാധാകൃഷ്ണന്റെ ഭാര്യയാണ്. തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും കൊടുങ്ങല്ലൂര്‍ കാര്‍ഷിക വികസന ബാങ്ക് ഡയക്ടറും ആയിരുന്നു.
മഹിള കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നെഞ്ച് വേദനയെ തുടര്‍ന്ന് അടുത്തുള്ള ഡോക്ടറെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് രാത്രി ഏഴ് മണിയോടെയാണ് കുളിമുറിയില്‍ കുഴഞ്ഞ് വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.












Click it and Unblock the Notifications