ഞെട്ടിച്ച് ലതിക സുഭാഷ്... പരസ്യമായി തലമുണ്ഡനം ചെയ്തു, രാജിവച്ചു... പ്രതിഷേധം പുകയുന്നു
കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് തൊട്ടുപിറകെ ആഭ്യന്തര രാഷ്ട്രീയം പുകയുന്നു. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതി സുഭാഷ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. തുടര്‍ന്ന് പരസ്യമായി തല മുണ്ഡനം ചെയ്യുകയും ചെയ്തു.
വനിത കോണ്‍ഗ്രസിന് 20 ശതമാനം പ്രാതിനിധ്യം വേണം എന്നതായിരുന്നു ആവശ്യം. എന്നാല്‍ ഒരു ജില്ലയില്‍ ഒരു വനിതയെ വീതം മത്സരിപ്പിക്കാന്‍ പോലും നേതൃത്വം തയ്യാറായില്ല എന്ന് ആരോപിച്ചാണ് ലതിക സുഭാഷിന്റെ കടുത്ത നടപടി. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ലതിക സുഭാഷ് പറഞ്ഞു.

കെപിസിസി ആസ്ഥാനത്ത്
തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവന് മുന്നിൽ വച്ചായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു പക്ഷേ, ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു സംഭവം. ലതിക സുഭാഷിനെ അനുനയിപ്പിക്കാൻ എംഎം ഹസ്സൻ പിന്നീട് നേരിട്ട് എത്തി. പരിഭവങ്ങൾ തുറന്ന് പറഞ്ഞ ലതിക, ഹസ്സന്റെ അനനുയത്തിന് വഴങ്ങിയില്ല.

അപ്പക്കഷ്ണത്തിന് കാത്തിരിക്കുന്നതിലും ഭേദം
35 വര്‍ഷമായി കേരളത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ നില്ക്കുന്ന ആളാണ് താന്‍. ഇനിയും ഏതെങ്കിലും അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് രാജിവയ്ക്കുന്നതാണ് എന്നാണ് ലതി സുഭാഷ് പറഞ്ഞത്. ഇതിന് ശേഷം ആയിരുന്നു അവര്‍ പരസ്യമായി തലമുണ്ഡനം ചെയ്തത്.

ഇനിയെങ്കിലും
ഇനിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീകളെ അംഗീകരിക്കുന്ന നിലപാട് എടുക്കണം എന്നാണ് ലതിക സുഭാഷ് പറയുന്നത്. അതിന് വേണ്ടിയാണ് താന്‍ ഇത് ചെയ്യുന്നത് എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആരോടുമുള്ള പോരല്ലെന്നും ആരോടും പരിഭവമില്ലെന്നും ലതിക സുഭാഷ് വ്യക്തമാക്കി.

വേറെ പാര്‍ട്ടിയില്‍ പോവില്ല
മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും താന്‍ മറ്റൊരു പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കില്ല എന്നും ലതിക സുഭാഷ് വ്യക്തമാക്കിയിട്ടുണ്ട്. തനിക്കൊപ്പം ആരും രാജിവയ്ക്കേണ്ടതില്ലെന്നും അവര്‍ മഹിള കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും പറഞ്ഞു.

ഏറ്റുമാനൂരില്‍ മത്സരിക്കുമോ?
ഏറ്റുമാനൂര്‍ സീറ്റ് ആയിരുന്നു ലതിക സുഭാഷ് പ്രതീക്ഷിച്ചിരുന്നത്. അത് ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആളുകള്‍ പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിച്ചിട്ടില്ല എന്നും ലതിക സുഭാഷ് വ്യക്തമാക്കി.

എന്തിന് തല മുണ്ഡനം?
തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം എന്തിനെന്നും ലതിക സുഭാഷ് വ്യക്തമാക്കുന്നുണ്ട്. തലമുണ്ഡനം ചെയ്യുന്നതില്‍ ഒരുപകുതി പിണറായി വിജയന് സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ക്കും പ്രധാനമന്ത്രി, യുപി മുഖ്യമന്ത്രി എന്നിവര്‍ക്കും എതിരെയുള്ള പ്രതിഷേധമാണ്. മറുപകുതി, കോണ്‍ഗ്രസ് സ്ത്രീകളേയും വ്യക്തികളായി കരുതണം എന്ന നിലപാട് വ്യക്തമാക്കുന്നതാണെന്നും ലതിക സുഭാഷ് പറഞ്ഞു.

വൈപ്പിന്‍ പ്രതീക്ഷ
ഏറ്റുമാനൂര്‍ സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുത്ത സാഹചര്യത്തില്‍ വൈപ്പിന്‍ സീറ്റ് എങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ലതിക സുഭാഷ്. ഭര്‍ത്താവ് സുഭാഷ് മുമ്പ് വൈപ്പിനില്‍ മത്സരിച്ചിട്ടും ഉണ്ട്. ഇക്കാര്യത്തില്‍ അനുകൂലമായ ചില സൂചനകള്‍ നേതൃത്വത്തില്‍ നിന്ന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ ആ പ്രതീക്ഷയും നശിക്കുകയായിരുന്നു.
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications