കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോ അക്കാദമി സമരം അവസാനിപ്പിക്കാനും പൊങ്കാല വേണ്ടിവന്നു! മഹിളാ കോണ്‍ഗ്രസ് പൊങ്കാല ഫലം കണ്ടു?

ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തെ പിന്തുണച്ചായിരുന്നു പൊങ്കാല. ലോ അക്കാദമി വിദ്യാര്‍ഥി സമരം 29ാം ദിവസം പിന്നിട്ടതോടെയാണ് പിന്തുണയുമായി മഹിള കോണ്‍ഗ്രസ് എത്തിയത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പില്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊങ്കാലയിട്ടു. ലോ അക്കാദമിക്ക് മുന്നില്‍ പൊങ്കാലയിട്ടാണ് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തെ പിന്തുണച്ചായിരുന്നു പൊങ്കാല. ലോ അക്കാദമി വിദ്യാര്‍ഥി സമരം 29ാം ദിവസം പിന്നിട്ടതോടെയാണ് പിന്തുണയുമായി മഹിള കോണ്‍ഗ്രസ് എത്തിയത്.

law academy

അതേസമയം ലോ അക്കാദമി സമരം ഒത്തുതീര്‍പ്പായി. വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തു തീര്‍പ്പായത്.

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലാകില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും യോഗ്യനായ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മാനേജമെന്റ് അംഗീകരിച്ചതോടെ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മന്ത്രി സുനില്‍ കുമാര്‍ രാവിലെ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു. സമരത്തിന് ശുഭകരമായ പര്യവസാനം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. അനുനയത്തിന്റെ പാതയാണ് വിദ്യാര്‍ഥികളും സ്വീകരിച്ചത്. സ്വാശ്രയക്കോളേജുകളില്‍ വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാരിന് മനസിലായിട്ടുണ്ടെന്ന് സുനില്‍ കുമാര്‍ പറഞ്ഞിരുന്നു.

English summary
mahila congress protest in law academy. need laksmi nair's resignation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X