കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷിന് മലപ്പുറത്ത് സ്വീകരണം നല്‍കി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം : മഹിളാ കോണ്‍ഗ്രസുകാര്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകരാകണമെന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതിക സുഭാഷ് പറഞ്ഞു. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ലതികാ സുഭാഷിന് മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവമായി പങ്കാളികളാകണമെന്നും എന്നാല്‍ മാത്രമേ മഹിളാ കോണ്‍ഗ്രസിന് ജനകീയ മുഖം കൈവരുകയുള്ളുവെന്നും അവര്‍് തുടര്‍ന്നു പറഞ്ഞു.

കനത്ത ചൂട്, മലപ്പുറത്തെ വഴിയോര കച്ചവടക്കാര്‍ ജില്ലയിലെ 100 ഇടങ്ങളില്‍ കുടിവെള്ളമൊരുക്കുംകനത്ത ചൂട്, മലപ്പുറത്തെ വഴിയോര കച്ചവടക്കാര്‍ ജില്ലയിലെ 100 ഇടങ്ങളില്‍ കുടിവെള്ളമൊരുക്കും

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി നിയമിതയായി ലതികാസുഭാഷിന് മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ അഡ്വ ഫാത്തിമറോഷ്‌ന മധുരം നല്‍കി. എ ഐ സി സി അംഗങ്ങളായി നിയമിച്ച അഡ്. ഫാത്തിമ റോഷ്‌ന, ഡോ ഹരിപ്രിയ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. തെരുവോരം ഡസ്റ്റിറ്റിയൂട്ട് കെയറിന്റെ മികച്ച പൊതു പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ഇന്ദിരാഭായി ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ വി വി പ്രകാശ് ഉദ്ഘാടനം ചെയ്തു.

mahila

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി നിയമിതയായി ലതികാസുഭാഷിന് മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ അഡ്വ. ഫാത്തിമറോഷ്‌ന മധുരം നല്‍കുന്നു

അഡ്വ ഫാത്തിമ റോഷ്‌ന അധ്യക്ഷത വഹിച്ചു. വി. എ കരീം, ഡോ. ഹരിപ്രിയ, ഫാത്തിമാബീവി, അഡ്വ ബീന ജോസഫ്, പത്മിനി ഗോപിനാഥ്, ഇന്ദിരാഭായി ടീച്ചര്‍, അനിതാ കിഷോര്‍, ഷെറീന ഇക്ബാല്‍, ഗീത, സക്കീന, പുഷ്പ, ഷക്കീല, അഡ്വ സഫിയ, പ്രസന്നകുമാരി ടീച്ചര്‍, സുലൈഖ, വനജ ടീച്ചര്‍, മൈമുന, ശോഭനാഗോപി, രാജി, അനിത എന്നിവര്‍ സംസാരിച്ചു. ആലിപ്പറ്റ ജമീല സ്വാഗതവും ശോഭനാഗോപി നന്ദിയും പറഞ്ഞു. മധുരവിതരണവും നടത്തി. ജില്ലയിലെ നിരവധി മഹിളാ കോണ്‍ഗ്രസ് ഭരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു.

രാഹുല്‍ ഈശ്വറിനെതിരെ ഹാദിയ; പോലീസ് തൊഴുതുനിന്നു, മാതാപിതാക്കളോട് കടമയുണ്ട്, വിവാദം വേണ്ടരാഹുല്‍ ഈശ്വറിനെതിരെ ഹാദിയ; പോലീസ് തൊഴുതുനിന്നു, മാതാപിതാക്കളോട് കടമയുണ്ട്, വിവാദം വേണ്ട

ദിലീപിന് തിരിച്ചടികളുടെ തുടക്കം.. ഹൈക്കോടതി കൈവിട്ടു! വിചാരണ നീട്ടിവെയ്ക്കില്ലദിലീപിന് തിരിച്ചടികളുടെ തുടക്കം.. ഹൈക്കോടതി കൈവിട്ടു! വിചാരണ നീട്ടിവെയ്ക്കില്ല

English summary
mahila congress state president lathika subhash welcomed in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X