മുതുക് ചവിട്ട് പടിയാക്കിയ ജയ്സലിന് മഹീന്ദ്രയുടെ സമ്മാനം.. പുതു പുത്തന്‍ മറാസോ കാര്‍
പ്രളയകാലത്ത് തന്‍റെ മുതുകു ചവിട്ടുപടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ ജെയ്സിലിനെ തേടി വീണ്ടും അംഗീകാരങ്ങൾ. മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മറാസോ കോഴിക്കോട് പുറത്തിറക്കിയത് മത്സ്യത്തൊഴിലാളിയായ ജെയ്സിലിന് സമ്മാനായി നല്കിയാണ്.മറാസോ നിർമ്മാതാക്കളായ മഹീന്ദ്രയും വാഹനത്തിന്റെ വിതരണക്കാരായ ഇറാം മോട്ടോഴ്സും ജയ്സിലിന് കാർ സമ്മാനമായി നല്കിക്കൊണ്ട് പുറത്തിറക്കുവാൻ തീരുമാനിക്കുകയായിരുന്നു.

തനിക്ക് കിട്ടിയ സമ്മാനത്തിൽ സന്തോഷമുണ്ടെന്നും ഇനി രക്ഷാപ്രവർത്തനത്തിന് പോകുമ്പോൾ ഈ വാഹനം ഉപയോഗിക്കാനാണ് തീരുമാനമെന്നും ജെയ്സല്‍ പറഞ്ഞു.
പ്രളയത്തിൽ നിന്നും രക്ഷപ്പെടുത്തിയവർക്ക് ബോട്ടിൽ കയറുവാൻ തൻറെ മുതുക് ചവിട്ടുപടിയാക്കി നല്കിയാണ് ജയ്സിൽ കേളത്തിൻറെ താരമായി മാറിയത്.












Click it and Unblock the Notifications