കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതുക് ചവിട്ട് പടിയാക്കിയ ജയ്സലിന് മഹീന്ദ്രയുടെ സമ്മാനം.. പുതു പുത്തന്‍ മറാസോ കാര്‍

  • By Desk
Google Oneindia Malayalam News

പ്രളയകാലത്ത് തന്‍റെ മുതുകു ചവിട്ടുപടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ ജെയ്സിലിനെ തേടി വീണ്ടും അംഗീകാരങ്ങൾ. മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മറാസോ കോഴിക്കോട് പുറത്തിറക്കിയത് മത്സ്യത്തൊഴിലാളിയായ ജെയ്സിലിന് സമ്മാനായി നല്കിയാണ്.മറാസോ നിർമ്മാതാക്കളായ മഹീന്ദ്രയും വാഹനത്തിന്റെ വിതരണക്കാരായ ഇറാം മോട്ടോഴ്സും ജയ്സിലിന് കാർ സമ്മാനമായി നല്കിക്കൊണ്ട് പുറത്തിറക്കുവാൻ തീരുമാനിക്കുകയായിരുന്നു.

 jaisaldd-1536410917.jpg
എക്സൈസ് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ താക്കോല്‍ കാറിന്‍റെ താക്കോല്‍ ജയ്സലിന് കൈമാറി. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ആൻഡ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ് അഹമ്മദ്, മേയര്‍ തോട്ടത്തിൽ രവീന്ദ്രന്‍, കളക്ടര്‍ യു.വി ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തനിക്ക് കിട്ടിയ സമ്മാനത്തിൽ സന്തോഷമുണ്ടെന്നും ഇനി രക്ഷാപ്രവർത്തനത്തിന് പോകുമ്പോൾ ഈ വാഹനം ഉപയോഗിക്കാനാണ് തീരുമാനമെന്നും ജെയ്സല്‍ പറഞ്ഞു.
പ്രളയത്തിൽ നിന്നും രക്ഷപ്പെടുത്തിയവർക്ക് ബോട്ടിൽ കയറുവാൻ തൻറെ മുതുക് ചവിട്ടുപടിയാക്കി നല്കിയാണ് ജയ്സിൽ കേളത്തിൻറെ താരമായി മാറിയത്.

English summary
mahindra gihted car to jaisal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X