കാല്‍വഴുതി വീണ പാപ്പാന് മേല്‍ ആന കിടന്നു; കോട്ടയത്ത് പാപ്പാന് ദാരുണാന്ത്യം - വീഡിയോ
കോട്ടയം: ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി ആനയ്ക്ക് അടിയില്‍പ്പെട്ട് പാപ്പാന് മരിച്ചു. ഭാരത് വിശ്വാനാഥന് എന്ന ആനയുടെ പാപ്പാന് ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കരാണ് മരിച്ചത്. രാവിലെ ഒന്‍പതര മണിയോടെ കോട്ടയം കാരാപ്പുഴ മാളികപീടികയിലാണ് സംഭവം.
വിവിധ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിന് ശേഷം മാളികപീടികയില് എത്തിച്ച ആനയെ കുളിപ്പിക്കുകയായിരുന്നു ഒന്നാം പാപ്പാനായ അരുണ്‍. കുളിപ്പിക്കുന്നതിനിടെ ആനയോട് അരുണ്‍ കിടക്കാന്‍ ആവശ്യപ്പെട്ടു.
നിര്‍ദ്ദേശം നല്‍കികൊണ്ടിരിക്കെ അരുണ്‍ കിടക്കാന്‍ ശ്രമിക്കുന്ന ആനയുടെ അടിയിലേക്ക് വീഴുകയായിരുന്നു. അരുണിന്റെ ശരീരം പൂര്‍ണ്ണമായും ആനയുടെ ശരീരത്തിനുള്ളില്‍ അകപ്പെട്ടുപോയി. അരുണിന്റെ നിലവിളി കേട്ട് രണ്ടാം പാപ്പാന് ഓടിയെത്തി ആനയെ എഴുന്നേല്‍പ്പിച്ചെങ്കിലും അരുണ്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

ഒരു വര്‍ഷം മുമ്പാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ അരുൺ പണിക്കര്‍ 22 വയസ്സുള്ള ഭാരത് വിശ്വനാഥന്റെ പാപ്പാനായി ചുമതല ഏറ്റെടുത്തത്. പാപ്പാന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications