ബീച്ച് ആശുപത്രി മറയാക്കിയ മയക്കു മരുന്ന് കച്ചവടം: പിന്നില്‍? പ്രധാനി പിടിയില്‍, പുറത്തുവരുന്നത്.....
ബീച്ച് ആശുപത്രി മറയാക്കിയ മയക്കു മരുന്ന് കച്ചവടം: പിന്നില്‍? പ്രധാനി പിടിയില്‍, പുറത്തുവരുന്ന
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയെ മറയാക്കി നടക്കുനന മയക്കു മരുന്ന് കച്ചവടത്തിലെ മുഖ്യകണ്ണികള്‍ പിടിയില്‍. സംഘത്തിലെ പ്രധാനികളായ രണ്ടു പേരാണ് പിടിയിലായിരിക്കുന്നത്. ചക്കുംകടവ് ആലിമോന്, റഷീദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ബീച്ച് ആശുപത്രി മറയാക്കി നടക്കുന്ന മയക്കു മരുന്ന് കച്ചവടത്തെ കുറിച്ച് ഏഷ്യനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസമാണ് ബീച്ച് ആശുപത്രി മറയാക്കി നടക്കുന്ന മയക്കു മരുന്ന് കച്ചവടത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നത്. ബ്രൗണ്‍ഷുഗര്‍ അടക്കമുളള മാരകമായ പല മയക്കു മരുന്നും ഇവിടെ പരസ്യമായി വില്‍പ്പന നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ പോലീസ് നടത്തിയ പരിശോധയില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

മുഖ്യപ്രതികള്‍ പിടിയില്‍
ആശുപത്രി മറയാക്കി നടന്നിരുന്ന മയക്കു മരുന്ന് കച്ചവടത്തിലെ മുഖ്യപ്രതികളെയാണ് പോലീസ് ഇന്ന് പിടികൂടിയത്. ചക്കും കടവ് ആലിമോന്, റഷീദ് എന്നിവരാണ് പിടിയിലായത്.

സര്‍ക്കാര്‍ ശമ്പളം
മയക്കുമരുന്ന് കച്ചവടത്തിലെ മുഖ്യപ്രതിയായ ആലി സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പിയര്‍ എജ്യൂക്കേറ്ററാണ്. 3000 മുതല്‍ 5000 രൂപ വരെയാണ് ഈ ഇനത്തില്‍ ആലി കൈപ്പറ്റിയിരുന്നത്.

സന്നദ്ധ സംഘടന
മയക്കു മരുന്നിന് അടിമയായവരെ കണ്ടെത്തി അതില്‍ നിന്ന് മോചിപ്പിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിയോഗിച്ചിരിക്കുന്ന സന്നദ്ധ സംഘടനയായ നവ ജീവനിലെ 12 പിയര്‍ എജ്യൂക്കേറ്ററില് ഒരാളാണ് ആലി.ഇയാള്‍ സംഘടനയുടെ ഭാഗമാണെന്ന് ഡയറക്ടര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍
മയക്കു മരുന്ന് കച്ചവടക്കാരനായ ആലി കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പിയര്‍ എജ്യൂക്കേറ്ററുടെ ജോലി തിരഞ്ഞെടുത്തത്. മയക്കു മരുന്നിന് അടിമയായവരില്‍ കൂടുതല്‍ പേരും എയ്ഡ്സ് രോഗികളാണെന്നാണ് വിവരം.

കണ്ടില്ലെന്ന് നടിക്കുന്നത്
പോലീസും എക്സൈസും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതാണ് ബീച്ച് ആശുപത്രി അധോലോകമാക്കി മാറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് എക്സൈസും സ്പെഷ്യല്‍ ബ്രാഞ്ചും നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാരും ആരോഗ്യ വകുപ്പും അവഗണിക്കുകയായിരുന്നു.

പരസ്യമായി
പരസ്യമായിട്ടാണ് മയക്കു മരുന്ന് വില്‍പ്പന നടക്കുന്നത്. മയക്കു മരുന്ന് ആവശ്യക്കാരായി എത്തുന്നവര്‍ക്ക് മയക്കു മരുന്ന് ലഭിക്കാനും കച്ചവടക്കാരെ കണ്ടെത്താനും യാതൊരു പ്രയാസവുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ കഞ്ചാവ് എത്തിച്ചു കൊടുക്കാനും സംഘത്തിന് കഴിയുന്നുണ്ടായിരുന്നു

കഞ്ചാവ് മുതല്‍ ബ്രൗണ്‍ഷുഗര്‍ വരെ
കഞ്ചാവ് മുതല്‍ മാരകമായ ബ്രൗണ്‍ ഷുഗര്‍ വരെ സംഘത്തിന്റെ പക്കലുണ്ട്. ആവശ്യപ്പെടുന്നതിനനുസരിച്ചാണ് എത്തിച്ചു കൊടുക്കുത്.ബ്രൗണ്‍ ഷുഗര്‍ പായ്ക്കറ്റിന് 500 രൂപയാണ് വില.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications