കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീച്ച് ആശുപത്രി മറയാക്കിയ മയക്കു മരുന്ന് കച്ചവടം: പിന്നില്‍? പ്രധാനി പിടിയില്‍, പുറത്തുവരുന്നത്.....

ബീച്ച് ആശുപത്രി മറയാക്കിയ മയക്കു മരുന്ന് കച്ചവടം: പിന്നില്‍? പ്രധാനി പിടിയില്‍, പുറത്തുവരുന്ന

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയെ മറയാക്കി നടക്കുനന മയക്കു മരുന്ന് കച്ചവടത്തിലെ മുഖ്യകണ്ണികള്‍ പിടിയില്‍. സംഘത്തിലെ പ്രധാനികളായ രണ്ടു പേരാണ് പിടിയിലായിരിക്കുന്നത്. ചക്കുംകടവ് ആലിമോന്‍, റഷീദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ബീച്ച് ആശുപത്രി മറയാക്കി നടക്കുന്ന മയക്കു മരുന്ന് കച്ചവടത്തെ കുറിച്ച് ഏഷ്യനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസമാണ് ബീച്ച് ആശുപത്രി മറയാക്കി നടക്കുന്ന മയക്കു മരുന്ന് കച്ചവടത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നത്. ബ്രൗണ്‍ഷുഗര്‍ അടക്കമുളള മാരകമായ പല മയക്കു മരുന്നും ഇവിടെ പരസ്യമായി വില്‍പ്പന നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ പോലീസ് നടത്തിയ പരിശോധയില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

മുഖ്യപ്രതികള്‍ പിടിയില്‍

മുഖ്യപ്രതികള്‍ പിടിയില്‍

ആശുപത്രി മറയാക്കി നടന്നിരുന്ന മയക്കു മരുന്ന് കച്ചവടത്തിലെ മുഖ്യപ്രതികളെയാണ് പോലീസ് ഇന്ന് പിടികൂടിയത്. ചക്കും കടവ് ആലിമോന്‍, റഷീദ് എന്നിവരാണ് പിടിയിലായത്.

സര്‍ക്കാര്‍ ശമ്പളം

സര്‍ക്കാര്‍ ശമ്പളം

മയക്കുമരുന്ന് കച്ചവടത്തിലെ മുഖ്യപ്രതിയായ ആലി സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പിയര്‍ എജ്യൂക്കേറ്ററാണ്. 3000 മുതല്‍ 5000 രൂപ വരെയാണ് ഈ ഇനത്തില്‍ ആലി കൈപ്പറ്റിയിരുന്നത്.

സന്നദ്ധ സംഘടന

സന്നദ്ധ സംഘടന

മയക്കു മരുന്നിന് അടിമയായവരെ കണ്ടെത്തി അതില്‍ നിന്ന് മോചിപ്പിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിയോഗിച്ചിരിക്കുന്ന സന്നദ്ധ സംഘടനയായ നവ ജീവനിലെ 12 പിയര്‍ എജ്യൂക്കേറ്ററില്‍ ഒരാളാണ് ആലി.ഇയാള്‍ സംഘടനയുടെ ഭാഗമാണെന്ന് ഡയറക്ടര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍

കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍

മയക്കു മരുന്ന് കച്ചവടക്കാരനായ ആലി കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പിയര്‍ എജ്യൂക്കേറ്ററുടെ ജോലി തിരഞ്ഞെടുത്തത്. മയക്കു മരുന്നിന് അടിമയായവരില്‍ കൂടുതല്‍ പേരും എയ്ഡ്‌സ് രോഗികളാണെന്നാണ് വിവരം.

കണ്ടില്ലെന്ന് നടിക്കുന്നത്

കണ്ടില്ലെന്ന് നടിക്കുന്നത്

പോലീസും എക്‌സൈസും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതാണ് ബീച്ച് ആശുപത്രി അധോലോകമാക്കി മാറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് എക്‌സൈസും സ്‌പെഷ്യല്‍ ബ്രാഞ്ചും നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാരും ആരോഗ്യ വകുപ്പും അവഗണിക്കുകയായിരുന്നു.

പരസ്യമായി

പരസ്യമായി

പരസ്യമായിട്ടാണ് മയക്കു മരുന്ന് വില്‍പ്പന നടക്കുന്നത്. മയക്കു മരുന്ന് ആവശ്യക്കാരായി എത്തുന്നവര്‍ക്ക് മയക്കു മരുന്ന് ലഭിക്കാനും കച്ചവടക്കാരെ കണ്ടെത്താനും യാതൊരു പ്രയാസവുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ കഞ്ചാവ് എത്തിച്ചു കൊടുക്കാനും സംഘത്തിന് കഴിയുന്നുണ്ടായിരുന്നു

കഞ്ചാവ് മുതല്‍ ബ്രൗണ്‍ഷുഗര്‍ വരെ

കഞ്ചാവ് മുതല്‍ ബ്രൗണ്‍ഷുഗര്‍ വരെ

കഞ്ചാവ് മുതല്‍ മാരകമായ ബ്രൗണ്‍ ഷുഗര്‍ വരെ സംഘത്തിന്റെ പക്കലുണ്ട്. ആവശ്യപ്പെടുന്നതിനനുസരിച്ചാണ് എത്തിച്ചു കൊടുക്കുത്.ബ്രൗണ്‍ ഷുഗര്‍ പായ്ക്കറ്റിന് 500 രൂപയാണ് വില.

English summary
main accused in drug sale in beach hosptal arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X