കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ്സിലേക്ക് ആളെ ചേർക്കാൻ ഏജന്റുമാർ കോഴിക്കോടും!!! എത്തുന്നത് വേഷം മാറി..!!! യുവാക്കൾ സൂക്ഷിക്കുക

കോഴിക്കോട് പീസ് ഫൗണ്ടേഷന്‌റെ ക്യാമ്പസിലായിരുന്നു അബ്ദുള്‍ റാഷിദ് കഴിഞ്ഞിരുന്നതെന്ന് എൻഐഎ കണ്ടെത്തി.

  • By മരിയ
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ഐസിസ് റിക്രൂട്ട്‌മെന്‌റ് കേസിലെ പ്രധാന പ്രതിയായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍. എന്‍ഐഎ അന്വേഷണ സംഘമാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടത്. ഇയാള്‍ ആള്‍മാറാട്ടം നടത്തിയാണ് കേരളത്തില്‍ കഴിഞ്ഞിരുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 കോഴിക്കോട് കഴിഞ്ഞിരുന്നു

കോഴിക്കോട് പീസ് ഫൗണ്ടേഷന്‌റെ ക്യാമ്പസിലായിരുന്നു അബ്ദുള്‍ റാഷിദ് കഴിഞ്ഞിരുന്നത്. ഇവിടെ കൃഷിക്കാരനായിട്ടാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. തീവ്ര ഇസ്ലാം വിശ്വാസം പിന്തുടരുന്ന ആളുകളെ കൂടെ കൂട്ടാന്‍ ഇയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ആക്രമണത്തെ ന്യായീകരിച്ചു

പാരീസിലെ ഷാര്‍ലി ഹെബ്ദോ ആസ്ഥാനത്തിന് നേരം ഉണ്ടായ ഐസിസ് ആക്രമണത്തെ ഇയാള്‍ ന്യായീകരിച്ചിരുന്നു. പ്രവാചകനെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മാഗസിന് ഈ ഗതി തന്നെ വരണമെന്നായിരുന്നു അബ്ദുള്‍ റാഷിദിന്‌റെ നിലപാട്.

കൃഷിക്കാരനായി

പീസ് ഫൗണ്ടേഷന്‌റെ നേതൃത്വത്തില്‍ മലപ്പുറം കാവുംപുറത്ത് ഇയാള്‍ കൃഷി ഇറക്കിയിരുന്നു. ഇതിലൂടെ നാട്ടുകാര്‍ക്കിടയില്‍ നല്ല പേര് ഉണ്ടാക്കുകയും, സമാന ചിന്താഗതി ഉള്ള യുവാക്കളെ ഒന്നിപ്പിയ്ക്കുകയായുമായിരുന്നു അബ്ദുള്‍ റഷീദിന്‌റെ ലക്ഷ്യം.

ഐസിസ് ആയങ്ങള്‍ പ്രചരിപ്പിച്ചു

നാട്ടുകാരുമായി സൗഹദ്യം സൂക്ഷിച്ചിരുന്ന ഇയാല്‍ ഐസിസ് ആശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍കൈ എടുത്തിരുന്നത്രേ. ഇയാളിലൂടെയാണ് 10ഓളം യുവാക്കള്‍ സിറിയയിലേക്ക് പോയത് എന്നാണ് സംശയിക്കുന്നത്.

English summary
The agency claimed that Rashid had been employed with Peace Foundation, Kozhikode, as head of its ‘other cognitive areas’ department since 2012.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X