കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൊർണ്ണൂർ റെയിൽവേ പാലത്തിൽ ട്രാക്ക് മാറ്റൽ! ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു....

ഈ ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചതിന് ശേഷമാണ് പ്രവൃത്തികൾ ആരംഭിച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

പാലക്കാട്: ഷൊർണ്ണൂർ റെയിൽവേ പാലത്തിൽ ട്രാക്ക് മാറ്റൽ പ്രവൃത്തി നടക്കുന്നതിനാൽ മംഗലാപുരം-തിരുവനന്തപുരം പാതയിൽ ട്രെയിൻ ഗതാഗതം താറുമാറായി. പഴയ റെയിൽവേ പാലത്തിലെ ട്രാക്ക് മാറ്റൽ പ്രവൃത്തി തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് ആരംഭിച്ചത്.

നടുറോഡിലിട്ട് യുവാവിനെ മർദ്ദിക്കുന്ന വീഡിയോ! സംഭവം തിരുവനന്തപുരത്ത്, അന്വേഷണം തുടങ്ങി...നടുറോഡിലിട്ട് യുവാവിനെ മർദ്ദിക്കുന്ന വീഡിയോ! സംഭവം തിരുവനന്തപുരത്ത്, അന്വേഷണം തുടങ്ങി...

ചേലക്കരയിലെ 70കാരിയുടെ കൊലപാതകം; പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരി തൂങ്ങിമരിച്ച നിലയിൽ...ചേലക്കരയിലെ 70കാരിയുടെ കൊലപാതകം; പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരി തൂങ്ങിമരിച്ച നിലയിൽ...

പഴയ റെയിൽവേ പാലത്തിലെ ട്രാക്കാണ് മാറ്റിസ്ഥാപിക്കുന്നത്. ഈ ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചതിന് ശേഷമാണ് പ്രവൃത്തികൾ ആരംഭിച്ചത്. രാവിലെ ആറ് മണിയോടെ തുടങ്ങിയ അറ്റക്കുറ്റപ്പണികൾ രാവിലെ പത്ത് മണിയോടെ തീരുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല.

train

ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ പാലത്തിലെ ട്രാക്ക് പത്തു വർഷത്തിന് ശേഷമാണ് മാറ്റി സ്ഥാപിക്കുന്നത്. പത്ത് വർഷത്തിലൊരിക്കൽ മാത്രമേ ഇത്തരത്തിലുള്ള ജംബോ പ്രവൃത്തികൾ റെയിൽവേ നടത്താറുള്ളു. തിങ്കളാഴ്ച ട്രാക്ക് മാറ്റൽ പ്രവൃത്തി നടക്കുന്നതിനാൽ തിരുവനന്തപുരം-ഷൊർണ്ണൂർ പാതയിൽ ട്രെയിനുകൾ വൈകുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.

ആരോടും പറയാതെ മുസ്തഫ! രാത്രിയിൽ ഭാര്യയോട് മാത്രം പറഞ്ഞു! അവധി ദിവസവും വാതിൽ തുറന്ന് ഫെഡറൽ ബാങ്ക്..ആരോടും പറയാതെ മുസ്തഫ! രാത്രിയിൽ ഭാര്യയോട് മാത്രം പറഞ്ഞു! അവധി ദിവസവും വാതിൽ തുറന്ന് ഫെഡറൽ ബാങ്ക്..

ഈ പാതയിലൂടെയുള്ള മിക്ക ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് സർവ്വീസ് നടത്തുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ഒരു മണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. തൃശൂർ-കണ്ണൂർ പാസഞ്ചർ രണ്ട് മണിക്കൂറോളം വൈകി രാവിലെ 8.30നാണ് തൃശൂരിൽ നിന്നും യാത്ര ആരംഭിച്ചത്. ഇതുകാരണം പാസഞ്ചർ ട്രെയിനിനെ ദിവസേന ആശ്രയിക്കുന്ന യാത്രക്കാർ വലഞ്ഞു. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, നാഗർകോവിൽ-മംഗലാപുരം ഏറനാട് തുടങ്ങിയ ട്രെയിനുകളും ഒരു മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

English summary
maintenance works is going on at shornur railway bridge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X