കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തസാക്ഷികളുടെ ആഹ്വാനം ഉയര്‍ത്തിപ്പിടിക്കണം..വയനാട്ടില്‍ വീണ്ടും മാവോവാദി സാന്നിധ്യം ??

മാവോവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസ് ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • By Nihara
Google Oneindia Malayalam News

മാനന്തവാടി : വയനാട്ടില്‍ വീണ്ടും മാവോവാദി സാന്നിധ്യം. രക്തസാക്ഷികളുടെ ആഹ്വാനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകളും ലഘുലേഖയും കണ്ടെത്തി. മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലിയിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. മൂച്ചിക്കല്‍ രാമകൃഷ്ണന്‍ എന്നയാളുടെ കടയുടെ ചുവരിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. ലഘുലേഖകള്‍ വരാന്തയില്‍ വിതറിയിട്ടുണ്ട്. സമീപത്തായി ബാനറുകളും കെട്ടിയിട്ടുണ്ട്.

പോലീസെത്തി ബാനറുകള്‍ സ്ഥലത്തു നിന്നും നീക്കി. രക്തസാക്ഷി പതിപ്പെന്ന തരത്തിലാണ് ലഘുലേഖ ഇറക്കിയിട്ടുള്ളത്. ജനങ്ങല്‍ക്ക് വേണ്ടി രക്തസാക്ഷിത്വം വഹിച്ച കുപ്പുരാജ്, അജിത,കൃഷ്ണ സിനിക് ഇവരുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നാവശ്യപ്പെട്ടാണ് ബാനറുകള്‍ സ്ഥാപിച്ചിട്ടുള്ളത്.വീണ്ടും ബാനറുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത് പരിസരവാദികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Wayanad

പശ്ചിമഘട്ട രക്തസാക്ഷികളായി കുപ്പു ദേവരാജ്, അജിത, സിനോജ് തുടങ്ങിയവരെ ലഘുലേഖയില്‍ ചിത്രീകരിച്ചിട്ടുള്ളത്.ജനാധിപത്യത്തിന്‍രെ പുത്തന്‍വീഥിയില്‍ അണിചേരാനാണ് ലഘുലേഖയില്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വയനാട്ടില്‍ മാവോ സാന്നിധ്യം സംശയിക്കുന്നത്. പോസ്റ്ററുകള്‍ ഒട്ടിച്ചതിനു പിന്നിലുള്ളവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലായ് 28രക്തസാക്ഷിത്വ
ദിനമായി ആചരിച്ചതിന്റെ ഭാഗമായി ഇറക്കിയ ലഘുലേഖ പതിപ്പാണ് വാരി വിതറിയിട്ടുള്ളത്.

English summary
Maiost presence in Wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X