വീണ്ടും പെട്ട് കെ സുരേന്ദ്രന്‍, ചെലവായ പണം വേണമെന്ന് ലീഗ്.. പിന്നാലെ ഫേസ്ബുക്ക് കുറിപ്പ്
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹരജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് ഇന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജിക്കാരനായ സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കി നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെയാണിത്. കേസ് കോടതി ഈ മാസം 18ന് വീണ്ടും പരിഗണിക്കും.
അതേസമയം ലീഗ് നടപടിയെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍ രംഗത്തെത്തി. ജനങ്ങള്‍ക്ക് വേണ്ടി പരമാവധി ചെയ്തിട്ടും മുസ്ലീം ലീഗ് പെരുമാറുന്നത് ഉപതിരഞ്ഞെടുപ്പിനെ ഭയപ്പെടുന്നത് കൊണ്ട് മാത്രമാണെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

വെറും 89 വോട്ടുകൾക്ക്
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്സിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങളിൽ ഒരു എം. എൽ. എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങൾ അനുഭവിക്കരുതെന്ന സദുദ്ദേശം കരുതിമാത്രമാണ്. അതി സങ്കീർണ്ണമായ നിയമനടപടികളിലൂടെയാണ് കേസ്സ് മുന്നോട്ടുപോയത്. വെറും89 വോട്ടുകൾക്കാണ് ബി. ജെ. പി അവിടെ പരാജയപ്പെട്ടത്.

പ്രതിഭാഗം വാശി പിടിച്ചു
എഴുപതോളം കള്ളവോട്ടുകൾ അതും ലീഗും സി. പി. എമ്മും റവന്യൂ പഞ്ചായത്ത് പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി കേസ്സ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടും ഇതിനോടകം തെളിയിക്കാൻ ഈ നിയമനടപടിക്കു സാധിച്ചിട്ടുണ്ട്. അവസാന നിമിഷം കേസ്സ് തെളിയുമെന്നുറപ്പായപ്പോൾ കള്ളവോട്ടു ചെയ്ത സാക്ഷികളെ ഒരു കാരണവശാലും ഹാജരാക്കില്ലെന്ന് പ്രതിഭാഗം വാശി പിടിക്കുകയാണുണ്ടായത്.

കേസ് പിന്‍വലിക്കാന്‍
സാക്ഷികളെ ഹാജരാക്കാൻ നിരവധി തവണ കോടതി പോലീസ് സഹായം തേടിയിട്ടും പിണറായി വിജയന്റെ പൊലീസ് സഹകരിച്ചില്ല.കേസ്സിലുൾപ്പെട്ട നിരവധി ആളുകൾ തെരഞ്ഞെടുപ്പു ദിവസം ഗൾഫിലായിരുന്നെന്ന ഇമിഗ്രേഷൻ രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടും അവരെ വിസ്തരിക്കാൻ അവർ ഹാജരാവാത്തതുകൊണ്ടുമാത്രമാണ് കഴിയാതെ പോയത്. ആ സന്ദർഭത്തിലാണ് ഇരു കക്ഷികളുടേയും ഉഭയസമ്മതപ്രകാരം കേസ്സ് പിൻവലിക്കാൻ തീരുമാനിച്ചത്.

നിര്‍വാഹമില്ല
എന്നാൽ ഇന്ന് നിയമ നടപടികൾ അവസാനിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്ന സന്ദർഭത്തിൽ ഉപതെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോവുകയെന്ന തികഞ്ഞ ദുരുദേശത്തോടെ മുസ്ലീം ലീഗ് തങ്ങൾക്കു കോടതി ചെലവുകാശു വേണമെന്ന ബാലിശമായ വാദം കോടതിയിൽ ഉന്നയിക്കുകയാണുണ്ടായത്. ദൗർഭാഗ്യകരമായ ഈ നടപടി അംഗീകരിക്കാൻ നിർവ്വാഹമില്ല.

ഭയപ്പെടുന്നത് കൊണ്ട്
കേസ്സ് നീണ്ടുപോകുന്നതിന്റേയും ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന്റേയും ഉത്തരവാദിത്വം ലീഗിനു മാത്രമാണ്. ജനങ്ങൾക്കു വേണ്ടി പരമാവധി വിട്ടുവീഴ്ച ചെയ്തിട്ടും ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാതെ മുസ്ലീം ലീഗ് പെരുമാറുന്നത് ഉപ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതുകൊണ്ടുമാത്രമാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications