വാൽപ്പാറയിൽ വൻ അപകടം, മിനി വാൻ കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു
വാൽപ്പാറയിൽ മിനി വാൻ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. മലപ്പുറം വളാഞ്ചേരിക്ക് സമീപം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിൽനിന്നും വിനോദയാത്ര പോയ അധ്യാപകരും കുടുംബാംഗങ്ങളും അടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത് . പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വളവിൽ വെച്ച് ഉച്ചയോടെയായിരുന്നു അപകടം. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. വാനിൽ 13 പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ടവരെ അടുത്തുള്ള ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇന്ന് വൈകുന്നേരം വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കൈവരി ഇടിച്ച് തകർത്ത ശേഷം 800 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വീഴ്ചയിൽ വാൻ പൂർണമായി തകർന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരുടെ പോസ്റ്റുമാർട്ടം പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നടക്കും. പരിക്കേറ്റവരുടെ നിലയും അതീവഗുരുതരമാണെന്നാണ് വിവരം.












Click it and Unblock the Notifications