ദിലീപ്-കാവ്യ ബന്ധത്തിന്റെ ചിത്രങ്ങള്‍ മഞ്ജുവിന് നൽകി..?? ഹോട്ടലില്‍ നടിയും ദിലീപും തര്‍ക്കം..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപ് തന്നെയാണ് എന്ന് ആരോപിക്കപ്പെട്ടിരുന്നു എങ്കിലും നടന്‍ അറസ്റ്റിലായത് പലര്‍ക്കും അവിശ്വസനീയം തന്നെയായിരുന്നു. എന്നാല്‍ നടിയെ ആക്രമിക്കാന്‍ ദിലീപ് നടത്തിയ ഗൂഢാലോചനയെക്കുറിച്ച് പുറത്ത് വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത് ജനപ്രിയ നടന്റെ യഥാര്‍ത്ഥ മുഖത്തെ ആണ്. നടിയോട് തനിക്ക് പക ഉണ്ടെന്ന് ദിലീപ് തന്നെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.നടിയെ ആക്രമിച്ച് ചിത്രങ്ങൾ പകർത്തുന്നതിന് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് പൾസർ സുനിക്ക് ദിലീപ് നൽകിയത്. 

നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപ് മാത്രമല്ല..!! അന്വേഷണം പ്രമുഖ രാഷ്ട്രീയ നേതാവിലേക്ക്..??

രണ്ട് ഘട്ട ഗൂഢാലോചന

രണ്ട് ഘട്ട ഗൂഢാലോചന

തന്റെ കുടുംബകാര്യത്തില്‍ നടി ഇടപെട്ടതാണ് ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് എന്നാണ് അറിയുന്നത്. രണ്ട് ഘട്ടമായാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത്.

നടിയുമായി തർക്കം

നടിയുമായി തർക്കം

2013 അമ്മ ഷോ റിഹേഴ്‌സലിന് ഇടെയാണ് നടിക്കെതിരെയുള്ള ഗൂഢാലോചനയുടെ തുടക്കം. അന്ന് ഹോട്ടലില്‍ വെച്ച് ദിലീപും നടിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രങ്ങൾ തെളിവ്

ചിത്രങ്ങൾ തെളിവ്

ദിലീപിന് ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവനുമായി അന്നുണ്ടായിരുന്ന ബന്ധം മഞ്ജു വാര്യരെ അറിയിച്ചതാണ് നടിയോട് പക തോന്നാനുള്ള കാരണമായി പറയുന്നത്. കാവ്യയും ദിലീപും ഒരുമിച്ചുള്ള ചിത്രങ്ങളും നടി മഞ്ജുവിനെ കാണിച്ചുവത്രേ.

മുതിർന്ന നടിയുടെ മൊഴി

മുതിർന്ന നടിയുടെ മൊഴി

ഈ പ്രശ്‌നത്തിന്റെ പേരിലാണ് ദിലീപിന്റെ കുടുംബ ബന്ധം തകര്‍ന്നതെന്നാണ് സൂചന. മലയാളത്തിലെ ഒരു മുതിര്‍ന്ന നടിയാണ് ഇത് സംബന്ധിച്ച് പോലീസിന് മൊഴി നല്‍കിയതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുനി ഇടപെടുന്നു

സുനി ഇടപെടുന്നു

അമ്മയുടെ ഷോ റിഹേഴ്‌സലിന് ഇടയിലാണ് സുനി ആദ്യമായി ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത്. നടിയെ ആക്രമിക്കാനുള്ള രണ്ടാമത്തെ ഗൂഢാലോചന നടന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആയിരുന്നു.

ലൊക്കേഷനിലെ ചിത്രങ്ങൾ

ലൊക്കേഷനിലെ ചിത്രങ്ങൾ

ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു അത്. ചിത്രത്തിന്റെ തൃശൂരിലെ ലൊക്കേഷനില്‍ സുനി വന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

മൊഴിയെടുത്തേക്കും

മൊഴിയെടുത്തേക്കും

ഗൂഢാലോചനക്കേസില്‍ പഴുതുകളില്ലാത്ത തെളിവുകളോട് കൂടിയാണ് ദിലീപിനെ പോലീസ് പൂട്ടിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ ശ്യാമള എന്നിവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുമെന്നാണ് സൂചന.

English summary
Veteran actress' statement against Dileep in actress attack case
Please Wait while comments are loading...