• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സെക്‌സ് വർക്കേഴ്‌സിൽ അടിമുടി മാറ്റം; കേരളത്തിൽ ആൺവേശ്യകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധന... ഹൈടെക്

 • By Desk
cmsvideo
  കേരളത്തിൽ ആൺവേശ്യകളുടെ എണ്ണത്തിൽ വൻവർദ്ധന, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പഴക്കമുള്ള തൊഴില്‍ എന്നാണ് വേശ്യാവൃത്തിയെ പലരും വിശേഷിപ്പിക്കാറുള്ളത്. മനുഷ്യ സംസ്‌കാരം ഉടലെടുത്ത കാലം മുതലേ വേശ്യാവൃത്തി നിലവിലുണ്ടായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലും വേശ്യാവൃത്തി നിയമ വിധേയം ആണ്. അംഗീകൃത വേശ്യാലയങ്ങളും സജീവമായ രാജ്യങ്ങള്‍ അനവധിയുണ്ട്.

  എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. വേശ്യാവൃത്തി ഇന്ത്യയില്‍ നിയമ വിരുദ്ധം അല്ലെങ്കിലും വേശ്യാലയങ്ങളുടെ നടത്തിപ്പ് നിയമവിരുദ്ധമാണ്. ഇടനിലക്കാരുടെ ഇടപെടലുകളും പാടില്ലെന്നാണ് നിയമം. എങ്കിലും മുംബൈയിലെ ചുവന്ന തെരുവും കൊല്‍ക്കത്തിയിലെ സോനാഗച്ചിയും ഒക്കെ അനധികൃത വേശ്യാലയ തെരുവുകളാണ്.

  പക്ഷേ, കേരളത്തില്‍ ഇത്തരം സംവിധാനങ്ങളില്ല. അതുകൊണ്ട് കേരളത്തില്‍ വേശ്യാവൃത്തി നിലവില്ലെന്ന് പറയാന്‍ സാധിക്കില്ല. നളിനി ജമീല എഴുതിയ ഒരു ലൈംഗി തൊഴിലാളിയുടെ ആത്മകഥയില്‍ കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതം തന്നെ വരച്ചിട്ടുണ്ട്. കേരളത്തിലെ ലൈംഗിക തൊഴിലാളികളെ കുറിച്ച് പുറത്ത് വന്ന സര്‍വ്വേയിലെ വിവിരങ്ങള്‍ ശരിക്കും അമ്പരപ്പിക്കുന്നത് തന്നെയാണ്.

  രാത്രിയിലെ വളകിലുക്കങ്ങള്‍

  രാത്രിയിലെ വളകിലുക്കങ്ങള്‍

  മുമ്പെല്ലാം റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും ഒക്കെ ആയിരുന്നു ലൈംഗിക തൊഴിലാളികളുടെ കേന്ദ്രങ്ങള്‍- പ്രത്യേകിച്ചും കേരളത്തില്‍. നാട്ടിന്‍ പുറങ്ങളില്‍ ചില വ്യക്തികള്‍ കേന്ദ്രീകരിച്ചുള്ള ഇടപാടുകളും സജീവമായിരുന്നു.

  എന്നാല്‍ കാലം പുരോഗമിച്ചപ്പോള്‍ അത്തരം ഇടപാടുകളെല്ലാം കുറഞ്ഞ് വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച്, ആളുകളെ ആകര്‍ഷിക്കുന്ന പരിപാടികള്‍ക്ക് ഏറെക്കുറെ അന്ത്യമായിക്കഴിഞ്ഞിരിക്കുന്നു. പോലീസിനെ ഭയന്ന് തന്നെയാണ് പലരും ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്‍മാറിയിട്ടുള്ളത് എന്നതും യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ കേരളത്തിലെ നഗരങ്ങളില്‍ ഒന്നും തന്നെ രാത്രിയിലെ ഇത്തരം കാഴ്ചകള്‍ അപൂര്‍വ്വമായി മാറിയിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ സര്‍വ്വേ വ്യക്തമാക്കുന്നത്.

  എല്ലാം ഹൈ ടെക്

  എല്ലാം ഹൈ ടെക്

  കാലം മാറിയപ്പോള്‍ ലൈംഗിക തൊഴിലിന്റെ രീതികളും മാറിയിരിക്കുന്നു എന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അറുപത് എന്‍ജിഒകള്‍ ചേര്‍ന്നാണ് സര്‍വ്വേ നടത്തിയത്.

  ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നതിനെ കുറിച്ച് നേരത്തേ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കേരളത്തില്‍ ഇപ്പോള്‍ അത്തരത്തില്‍ മാത്രമാണ് പ്രധാനമായും ലൈംഗിക തൊഴിലാളികള്‍ തൊഴില്‍ കണ്ടെത്തുന്നത് എന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും വാട്‌സ് ആപ്പ് വഴിയും ആണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇതിലും ഇടനിലക്കാര്‍ സജീവമാണ് എന്നത് വേറെ കാര്യം.

  സ്ഥലവും പ്രതിഫലവും എല്ലാം ഓണ്‍ലൈനില്‍ തന്നെ പറഞ്ഞുറപ്പിക്കും. അതിന് ശേഷം ആയിരിക്കും ഇടപാട്. കുറച്ച് കൂടി രഹസ്യാത്മകത ഉണ്ട് എന്ന പ്രത്യേകതയും ഇതിലുണ്ട്.

  എവിടെ വച്ച്

  എവിടെ വച്ച്

  പണ്ട് ആളൊഴിഞ്ഞ ഇടവഴികളും, പൊന്തക്കാടുകളും വിലകുറഞ്ഞ ലോഡ്ജ് മുറികളും ഒക്കെ ആയിരുന്നു ഇടപാട് കേന്ദ്രങ്ങള്‍. ഇപ്പോള്‍ അത് മൊത്തത്തില്‍ മാറിയിരിക്കുകയാണ് എന്നാണ് സൂചന. വലിയ ഹോട്ടലുകളും ഫ്‌ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ചാണ് മിക്ക ഇടപാടുകളും നടക്കുന്നത്. പോലീസിനെ ഭയക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുപോലെ തന്നെ കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളിലുള്ള റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും ലൈംഗിക തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

  പലപ്പോഴും നാട്ടില്‍ ആരും അറിയാതെ തന്നെ ഈ തൊഴിലില്‍ ഏര്‍പ്പെടാം എന്ന സ്ഥിതിയും വന്നിട്ടുണ്ട്. ഗ്രാമങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ലൈംഗിക തൊഴിലില്‍ എത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഡംബര ജീവിതത്തിന് വേണ്ടി താത്കാലികമായി ലൈംഗിക തൊഴില്‍ സ്വീകരിക്കുന്നവരും കുറവല്ലത്രെ.

  പുരുഷന്‍മാര്‍ കൂടുന്നു

  പുരുഷന്‍മാര്‍ കൂടുന്നു

  പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ ലൈംഗിക തൊഴില്‍ ചെയ്യുന്ന 15,802 സ്ത്രീകള്‍ ഉണ്ട് എന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുള്ളത്. യഥാര്‍ത്ഥ എണ്ണം ചിലപ്പോള്‍ ഇതിലും ഏറെ കുടുതലായിരിക്കാനും മതി.

  ലൈംഗിക തൊഴില്‍ ചെയ്യുന്ന പുരുഷന്‍മാരുടെ എണ്ണം 11,707 ആണെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വവര്‍ഗ്ഗ ലൈംഗികതയ്ക്കാണ് പുരുഷ ലൈംഗിക തൊഴിലാളികളെ കൂടതലായും ഉപയോഗിക്കുന്നത്. കേരളത്തിന് പുറത്തുള്ള വന്‍ നഗരങ്ങളില്‍ പുരുഷ ലൈംഗിക തൊഴിലാളികള്‍ ഏറെയുണ്ട്. എന്നാല്‍ അവിടങ്ങളില്‍ സ്വവര്‍ഗ്ഗ ലൈംഗികതയ്ക്കല്ല ഇവര്‍ അധികവും ഉപയോഗിക്കപ്പെടുന്നത്.

  ഇത് കൂടാതെ ട്രാന്‍സ് ജെന്‍ഡറുകളും കേരളത്തില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്.

  മലപ്പുറത്ത് ആണ്‍വേശ്യകള്‍, തിരുവനന്തപുരത്ത് സ്ത്രീകള്‍

  മലപ്പുറത്ത് ആണ്‍വേശ്യകള്‍, തിരുവനന്തപുരത്ത് സ്ത്രീകള്‍

  ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗിക തൊഴിലാളികള്‍ ഉള്ള ജില്ല തിരുവനന്തപുരം ആണ്. ഇവിടെ 2155 സ്ത്രീകള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട് എന്നാണ് സര്‍വ്വേ കണ്ടെത്തിയിട്ടുള്ളത്. 1056 പുരുഷന്‍മാരും തലസ്ഥാനത്ത് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട്.

  ഏറ്റവും അധികം പുരുഷ ലൈംഗിക തൊഴിലാളികള്‍ ഉള്ള ജില്ല മലപ്പുറം ആണ്, ഇവിടെ 1,509 പുരുഷ ലൈംഗിക തൊഴിലാളികള്‍ ഉണ്ട്. സ്ത്രീ ലൈംഗിക തൊഴിലാളികളുടെ എണ്ണം വെറും 741 ആണ്. ഇടുക്കിയിലും വയനാട്ടിലും പുരുഷ ലൈംഗിക തൊഴിലാളികളുടെ കണക്കുകള്‍ ലഭ്യമല്ല.

  തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം തൃശൂര്‍ ജില്ലകളാണ് ലൈംഗിക തൊഴിലാളികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

  ഓരോ ജില്ലയിലും എത്ര പേര്‍?

  ഓരോ ജില്ലയിലും എത്ര പേര്‍?

  ജില്ല തിരിച്ചുള്ള ലൈംഗിക തൊഴിലാളികളുടെ കണക്ക് ഇങ്ങനെയാണ് (ജില്ല, ആണ്‍, പെണ്‍ എന്ന ക്രമത്തില്‍)

  1. തിരുവനന്തപുരം- 2155, 1056

  2. കൊല്ലം- 1319, 706

  3. പത്തനംതിട്ട- 609, 988

  4. ആലപ്പുഴ- 755, 1021

  5. കോട്ടയം- 1124, 784

  6. ഇടുക്കി- 1636, കണക്ക് ലഭ്യമല്ല

  7. എറണാകുളം- 1384, 771

  8. തൃശൂര്‍- 1049, 1098

  9. പാലക്കാട്- 855, 749

  10. മലപ്പുറം- 741, 1509

  11. കോഴിക്കോട്- 1700, 1053

  12. വയനാട്- 941, കണക്ക് ലഭ്യമല്ല

  13. കണ്ണൂര്‍- 749, 802

  14. സാകര്‍കോട്- 783, 1070

  എയ്ഡ്‌സ് രോഗികള്‍ എത്ര?

  എയ്ഡ്‌സ് രോഗികള്‍ എത്ര?

  ലൈംഗിക തൊഴിലാളികളിലെ എയ്ഡ് രോഗികളെ കണ്ടെത്തുക എന്നതായിരുന്നു സര്‍വ്വേയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ട് എന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.

  സ്ത്രീ ലൈംഗിക തൊഴിലാളികളില്‍ വെറും രണ്ട് പേര്‍ക്ക് മാത്രമാണ് എച്ച്‌ഐവി ബാധയുള്ളതായി കണ്ടെത്തിയത്. പുരുഷ ലൈംഗിക തൊഴിലാളികള്‍ 10 പേര്‍ക്ക് എയ്ഡ്‌സ് രോഗം ബാധിച്ചിട്ടുണ്ട്.

  എച്ച്‌ഐവി ബാധയുടെ തോത് കുറഞ്ഞുവരികയാണ് എന്ന് തന്നെയാണ് കണ്ടെത്തല്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സന്നദ്ധ സംഘടനകളും നടത്തിപ്പോരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഫലം തന്നെയായി ഇതിനെ വിലയിരുത്താവുന്നതാണ്.

  അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

  അടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾ

  English summary
  Major changes in Kerala Sex Workers' behaviour, almost everyone shifted to hit tech business
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more