കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ബ്രോഡ് വേ മാര്‍ക്കറ്റിൽ വന്‍ തീപ്പിടുത്തം... ഭദ്ര ടെക്സ്റ്റയില്‍സ് കത്തി നശിച്ചു..

  • By Desk
Google Oneindia Malayalam News

കൊച്ചി: എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. ടി.ഡി റോഡിൽ മൂന്നുനിലയുള്ള വസ്ത്രവ്യാപാര സ്ഥാപനം കത്തി നശിച്ചു. രാവിലെ 09:50 ഓടെയാണ് സംഭവം. തീ അണയ്ക്കാണുള്ള ശ്രമം പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ല. പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

<strong>കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് തുടങ്ങി.... ദക്ഷിണേന്ത്യയില്‍ നിന്ന് പ്രതിപക്ഷ കക്ഷി നേതാവുണ്ടാവും, കാരണം 23 സീറ്റുകള്‍, ശശി തരൂരിന് സാധ്യത, രാഹുല്‍ ഗാന്ധി വഴിമാറും, 2 കേരള നേതാക്കള്‍ ഉന്നത നേതൃത്വത്തിലേക്ക്!! </strong>കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് തുടങ്ങി.... ദക്ഷിണേന്ത്യയില്‍ നിന്ന് പ്രതിപക്ഷ കക്ഷി നേതാവുണ്ടാവും, കാരണം 23 സീറ്റുകള്‍, ശശി തരൂരിന് സാധ്യത, രാഹുല്‍ ഗാന്ധി വഴിമാറും, 2 കേരള നേതാക്കള്‍ ഉന്നത നേതൃത്വത്തിലേക്ക്!!

അതേസമയം, തീ അടുത്ത സ്ഥാനങ്ങളിലേക്ക് പടർന്ന് പിടിച്ചിട്ടുണ്ട്. ഫയർഫോഴ്സ് വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് അറിയുന്നത്.
തയ്യൽ ഉപകണങ്ങൾ വിൽക്കുന്ന കടയാണ്. സമീപത്ത് നിരവധി വസ്ത്രവ്യാപാര ശാലകളുണ്ട്. തീ പടർന്ന് പിടിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നതിനാൽ ഇവിടുന്നെല്ലാം ആളുകളെ ഒഴിപ്പിക്കുകയാണ്.

fire-

അതേസമയം, തീ നിയന്ത്രണ വിധേയമാക്കുന്ന ശ്രമങ്ങളും ഒരു വശത്ത് പുരോഗമിക്കുകയാണ്. സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ, ജില്ലാ ഫയർ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. നാട്ടുകാരും ചുമട്ട് തൊഴിലാളികളും രക്ഷപ്രവർത്തനത്തിന് സഹായവുമായുണ്ട്.

തീപടർന്ന് പിടിച്ചതോടെ കറുത്ത പുക ആകാശത്തേക്ക് ഉയർന്നു. ഇതോടെ ബ്രോഡ്‌വേയിൽ എത്തിയ ആളുകൾ ഭീതിയിലായി. ഇടുങ്ങിയ വഴിയായതിനാൽ ആദ്യ ഫയർ യൂണിറ്റുകൾക്ക് എത്താൻ ബുദ്ധിമുട്ടിയിരുന്നു. രണ്ട് വാഹനങ്ങൾ കടന്ന് പോകാനുള്ള വഴിമാത്രമേ ഇവിടെയുള്ളു. ഇത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി.

ബ്രോഡ്‌വേയിലുണ്ടായ തീ പിടുത്തത്തിൽ രക്ഷ പ്രവർത്തകരായി ചുമട്ടു തൊഴിലാളികളും. തീ പിടുത്തം ഉണ്ടായത് അറിഞ്ഞു സംഭവ സ്ഥലത്തേക്ക് ആദ്യം ഓടി എത്തിയത് സമീപം തമ്പടിച്ചിരുന്ന തൊഴിലാളികൾ തന്നെയാണ്. കെട്ടിടത്തിൽ പുക ഉയരുന്നത് കണ്ടു ആദ്യം അഗ്നി രക്ഷ സേനയെ വിവരം അറിയിച്ചത് മുതൽ തീ അണച്ചുവെന്ന് ഉറപ്പു വരുത്തി അവസാന വാഹനവും സംഭവ സ്ഥലത്തു നിന്ന് പോകുന്നത് വരെ ചുമട്ടു തൊഴിലാളികൾ മുന്നിലുണ്ടായിരുന്നു.

അഗ്നി സുരക്ഷ വാഹനങ്ങൾ തീ പിടിച്ച കെട്ടിടത്തിന് സമീപത്തേക്ക് എത്തുന്നതിന് വഴിയിൽ പാർക്ക്‌ ചെയ്ത വാഹനങ്ങൾ തടസമായപ്പോഴും രക്ഷകരായതും തൊഴിലാളികൾ തന്നെ. ഹാൻഡിൽ ലോക്ക് ചെയ്ത ബൈക്കുകൾ തൊഴിലാളികൾ ചേർന്ന് എടുത്തു മാറ്റിയാണ് വാഹനങ്ങൾക്ക് വഴി ഒരുക്കിയത്.

കാഴ്ചക്കാരായി ബ്രോഡ് വെയിൽ ജനം തടിച്ചു കൂടിയപ്പോൾ സംഭവത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി ആൾക്കാരെ ഒഴിപ്പിക്കുന്നതിനും മുന്നിൽ നിന്നത് ചുമട്ടു തൊഴിലാളികൾ തന്നെ

English summary
Major fire at commercial hub broadway market in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X