ബിജു രമേശിന്റെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം; സംഭവം പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തില്‍ തീപിടുത്തം. രാജധാനി ബില്‍ഡിങിലുള്ള വസ്ത്രശാലയുടെ ഗോഡൗണിലാണ് തീപിടുത്തം. ഫയര്‍ഫോര്‍സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തീ പിടിക്കാനുള്ള കാരണങ്ങള്‍ എന്താണെന്ന് കണ്ട് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അതീവ സുരക്ഷാ മേഖലയിലാണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്. ഐയേണ്‍ ബോക്‌സില്‍ നിന്നാണ് തീ പിടിച്ചതെന്നും സംശയിക്കുന്നുണ്ട്. ആര്‍ക്കും പരിക്കുകളിലെന്നാണ് റിപ്പോര്‍ട്ട്.
വലിയ തീപിടുത്തമായതിനാല്‍ കൂടുതല്‍ ഫയര്‍ഫോര്‍സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള രാജധാനി ബില്‍ഡിങ്ങിന്റെ കെട്ടിടത്തിലുള്ള ഗോഡൗണിലാണ് തീപിടുത്തം.
റിച്ച്മണ്ട് എന്ന തയ്യല്‍ശാലയിലെ ഗോഡൗണിലാണ് തീപിടുത്തം.
കനത്ത പുക വ്യാപിച്ചിരിക്കുന്നതിനാല്‍ ഗതാഗതം വഴിതിരിച്ചു വിട്ടിരിക്കുകയാണ്. അഞ്ച് യൂണിറ്റ് ഫയര്‍ഫോര്‍സാണ് തീ അണക്കാന്‍ എത്തിയിരിക്കുന്നത്.












Click it and Unblock the Notifications