മേജര്‍ മുകുന്ദ് വരദരാജന് അശോക ചക്ര
ദില്ലി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്തെ സൈനിക ബഹുമതികള്‍ ഉള്‍പ്പടെയുള്ളവ പ്രഖ്യാപിച്ചു.കേരളത്തിന്റെ 'മരുമകനായ' മേജര്‍ക്ക് അശോക ചക്ര. മേജര്‍ മുകുന്ദ് വരദരാജാനാണ് മരണാനന്തര ബഹുമതിയായി അശോക ചക്ര ലഭിച്ചത്.ചൈന്നൈ സ്വദേശിയായ മുകുന്ദ് തിരുവനന്തപുരം സ്വദേശിനിയെയാണ് വിവാഹം കഴിച്ചത്. ജമ്മുകാശ്മീരില്‍ തീവ്രവാദി ആക്രമണത്തിലാണ് മുകുന്ദ് വരദരാജന്‍ കൊല്ലപ്പെടുന്നത്
ഏപ്രിലിലാണ് കാശ്മീരിലെ ഷോപിയാനില്‍ വീട്ടിലൊളിച്ച തീവ്രവാദികളെ നേരിടുന്നതിനിടെ മേജര്‍ മുകുന്ദ് വരദരാജ് ഉള്‍പ്പടെ രണ്ട് സൈനികര്‍ കൊല്ലപ്പെടുന്നത്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മുകുന്ദ് വരദരാജ് പഠിച്ചതും വളര്‍ന്നതുമൊക്കെ കേരളത്തിലാണ്. തിരുവനന്തപുരം, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ ഇന്ദുവിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഭാര്യയ്ക്കും മകള്‍ ആശ്രയയ്ക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അവധിക്കാലങ്ങളിലെല്ലാം തിരുവനന്തപുരത്ത് നിത്യ സന്ദര്‍ശകനായിരുന്നു.












Click it and Unblock the Notifications