Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് മേജര്‍ രവി, സംഭവം ഇങ്ങനെ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് മേജര്‍ രവി. മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യ കുമാറിനെതിരെയുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് സംവിധായകന്‍ മേജര്‍ രവിയുടെ പ്രതികരണം. താന്‍ ഒരു ചാനലിലെ സ്ത്രീയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ പ്രതികരിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശത്തില്‍ താന്‍ ഖേദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 പേരെടുത്ത് പറഞ്ഞിട്ടില്ല

പേരെടുത്ത് പറഞ്ഞിട്ടില്ല

ഞാന്‍ ഒരു ചാനലിനെയും ഒരു സ്ത്രീയെയും പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും താന്‍ ഒരു വ്യക്തിയെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചതായി വാര്‍ത്തകള്‍ നല്‍കിയത്.

തികച്ചു തെറ്റ്

തികച്ചു തെറ്റ്

ആ ചര്‍ച്ച താന്‍ മുഴുവനായും കണ്ടിട്ടില്ല. എന്നാല്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. അവര്‍ അങ്ങനെ ചര്‍ച്ചയില്‍ പറഞ്ഞിട്ടില്ലായെങ്കില്‍ ഞാന്‍ മാത്രം എന്തിന് കാര്യമാക്കണമെന്നും മേജര്‍ രവി ചോദിച്ചു.

ഖേദിക്കുന്നില്ല

ഖേദിക്കുന്നില്ല

തന്റെ പരാമര്‍ശത്തില്‍ ഞാ്ന്‍ ഖേദിക്കുന്നില്ലയെന്നും മേജര്‍ രവി പറഞ്ഞു. മഹാകവി അക്കിത്തത്തിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇത്തരം പരാമര്‍ശം

ഇത്തരം പരാമര്‍ശം

ചര്‍ച്ചകളില്‍ സംസ്‌കാരത്തെ കുറിച്ച് പറയുമ്പോഴാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ദുര്‍ഗാ ദേവിയെ സെക്‌സ് വര്‍ക്കാറാണെന്ന് പറഞ്ഞെങ്കില്‍ അവരും ആ സംസ്‌കാരത്തില്‍ ഉള്ളവരാണെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് മേജര്‍ രവി പറഞ്ഞു.

എന്റെ പ്രതികരണം

എന്റെ പ്രതികരണം

ഒരു സ്ത്രീക്ക് ഇങ്ങനെ പറയാമെങ്കില്‍ തന്റെ പ്രതികരണവും ഇങ്ങനെ ആയിരിക്കും. അതു സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും താന്‍ ഇങ്ങനെയേ പറയുവെന്നും മേജര്‍ രവി പറഞ്ഞു.

എല്ലാവരും ഇന്ത്യക്കാര്‍

എല്ലാവരും ഇന്ത്യക്കാര്‍

എല്ലാവരും ഇന്ത്യാക്കാരാണ്. ഞാന്‍ ജാതീയമായ വേര്‍തിരിവുകളൊന്നും കാണുന്നില്ല. എല്ലാവരും തുല്യരാണ്. ദയവുചെയ്ത് ഇത്തരം പരാമര്‍ശം ഒഴിവാക്കണം. പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളില്‍. എന്നാല്‍ മതസ്പര്‍ദയും കുറയുമെന്നും മേജര്‍ രവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+