കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം എന്താണെന്ന് അറിയാത്തവരാണ് യുദ്ധത്തിനായി മുറവിളി കൂട്ടുന്നത്: മേജര്‍ രവി

  • By
Google Oneindia Malayalam News

യുദ്ധം എന്താണെന്നോ അതിന്റെ പ്രത്യാഘാതം എന്താണെന്നോ അറിയാത്തവരാണ് യുദ്ധത്തിനു വേണ്ടി മുറവിളി കൂട്ടുന്നതെന്ന് മേജർ രവി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ പ്രതികരണം. കേരളത്തിലുള്ളവർക്ക് യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് അറിയില്ല. പാകിസ്ഥാൻ അണ്വായുധം ഉപയോഗിക്കാൻ തീരുമാനിച്ചാൽ പത്ത് തലമുറകളോളമാണ് അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരികയെന്നും മേജര്‍ രവി പറഞ്ഞു.

majorravi-1534872316-15513549

ജമ്മുവിലായിരുന്ന സമയത്ത് അതിർത്തിയിൽ സാധാരണ ദിവസം പോലും പത്തും പതിനഞ്ചും സ്ഫോടനങ്ങളും പൊട്ടിത്തെറികളുമാണ് നടക്കുക. യുദ്ധം വരുമ്പോൾ ഇതിന്റെ തോത് കൂടുകയാണ്. ബുദ്ധിമോശംകൊണ്ട് പാക്കിസ്ഥാൻ ആണവായുധം ഉപയോഗിക്കുവാൻ തീരുമാനിച്ചാൽ പത്ത് തലമുറകളോളമാണ് അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരിക എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒരു ആക്രമണം ഉണ്ടായാൽ ഒരു പ്രത്യാക്രമണം ഉണ്ടാകുന്നത് സ്വാഭാവീകമാണെന്ന് പറഞ്ഞ അദ്ദേഹം കൊടിയുടെ നിറം നോക്കാതെ എല്ലാ പാർട്ടികളും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും പറഞ്ഞു.

English summary
Major ravi about pak india trouble and war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X