മേജർ രവി സുരേഷ് കുമാറിനെ സംബോധന ചെയ്തത് തെണ്ടിയെന്ന്,അവർ നാറികളെന്ന് പറഞ്ഞു; തുറന്നടിച്ച് സാന്ദ്ര തോമസ്
നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ സാന്ദ്ര തോമസിന് നൽകിയ പിന്തുണ പിൻവലിക്കുകയാണെന്ന് മേജർ രവി ഇന്ന് പറഞ്ഞിരുന്നു. നിര്‍മാതാക്കളായ സുേരഷ് കുമാറിനും ബി. രാകേഷിനുമെതിരെ സംസാരിച്ചതിൽ തനിക്ക് കുറ്റബോധമുണ്ടെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറഞ്ഞു.
യഥാർഥ വിവരങ്ങൾ ചോദിച്ച് അറിഞ്ഞപ്പോൾ നിർമാതാക്കൾക്കെതിരെ അങ്ങനെ പറഞ്ഞത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ട്. ബൈലോയിൽ എഴുതിവെച്ചിരിക്കുന്ന കാര്യങ്ങൾ പ്രകാരമാണ് തിരഞ്ഞെടുപ്പ് വരണാധികാരി പ്രവർത്തിച്ചതെന്നാണ് അറിയാൻ തനിക്ക് സാധിച്ചത്', എന്നും അഭിമുഖത്തിൽ മേജർ രവി പറഞ്ഞിരുന്നു. അതേസമയം ഇപ്പോഴിതാ ഇക്കാര്യത്തിൽ മേജർ രവിക്ക് മറുപടി നൽകുകയാണ് സാന്ദ്ര തോമസ്. തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വിവാദങ്ങളിൽ താൻ അദ്ദേഹത്തെ വിളിച്ച് പിന്തുണ അഭ്യർത്ഥിച്ചിട്ടില്ലെന്നും അദ്ദേഹം ഇങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും സാന്ദ്ര ഫേസ്ബുക്കിൽ പറഞ്ഞു. അവരുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'ദൈവം നിങ്ങളെ രക്ഷിക്കട്ടെ, ഇന്ന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ബഹുമാനപെട്ട മേജർ രവിയുടെ അഭിമുഖമാണ് ഈ പോസ്റ്റിന് ആധാരം . ആദ്യമായി പറയട്ടെ ഞാൻ അദ്ദേഹത്തെ വിളിച്ച് പിന്തുണ അഭ്യർത്ഥിച്ചിട്ടില്ല . പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തെരെഞ്ഞുടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം എന്നെ വിളിക്കുകയാണ് ഉണ്ടായത് . വിളിച്ചിട്ട് പറഞ്ഞ കുറച്ച് കാര്യങ്ങൾ മാത്രം ഞാൻ ചുരുക്കി പറയുന്നു .
വര്ഷങ്ങളായി അസോസിയേഷന്റെ തലപ്പത്തിരിക്കുന്ന സുരേഷ്‌കുമാറിനെ സംബോധന ചെയ്തത് തെണ്ടി എന്നും , നിലപാടില്ലാത്തവൻ എന്നും അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവനുമാണ് സുരേഷ്‌കുമാർ എന്നാണ് മേജർ രവി പറഞ്ഞത് . ഇത് നിഷേധിക്കാൻ നിങ്ങൾക്കു സാധിക്കുമോ ? സിനിമമേഖലയിൽ തന്നെ പ്രവർത്തിക്കുന്ന സുരേഷ്‌കുമാറിന്റെ മരുമകനെ സംബന്ധിച്ച് പറഞ്ഞത് സ്വന്തം പണം കൊണ്ട് സിനിമ നിർമ്മിക്കാതെ അന്യ സ്ത്രീകളെ പറ്റിച്ച് അവരുടെ പണം കൊണ്ട് സിനിമ നിർമ്മിച്ച് സ്വന്തം പേര് വെക്കുന്നവൻ എന്നാണ് .

അത് മാത്രമാണോ മേഘമെന്ന സിനിമയുടെയോ വെട്ടം എന്ന സിനിമയുടെയോ നിർമ്മാണാവശ്യത്തിനു സുരേഷ്‌കുമാറിന്റെ കൈയിൽ മേട്ടുപ്പാളയത്തിലെ ഷൂട്ടിങിന് പണമില്ലാതെ വന്നപ്പോൾ ഞാൻ പണം കടം കൊടുത്താണ് ആ സിനിമ പൂർത്തീകരിച്ചത് എന്നാണ് മേജർ രവി എന്നോട് പറഞ്ഞത് . കൂടാതെ മറ്റ് പല വിവരങ്ങളും എനിക്ക് കൈമാറികൊണ്ട് ഒരു ഉപദേശവും നൽകി , ഇവർക്കെതിരെ പോരാടുമ്പോൾ എല്ലാ വിവരങ്ങളും അറിഞ്ഞിരിക്കണം കാരണം അത്ര നാറികൾ ആണ് അവർ എന്നാണ് മേജർ എന്നോട് പറഞ്ഞത് . ഇതെല്ലാം നിങ്ങൾക്ക് നിഷേധിക്കാൻ കഴിയുമോ ?
കൂടുതൽ നീട്ടുന്നില്ല പറയാനാണെങ്കിൽ കുറച്ചുകൂടി പറയാം , നിങ്ങൾ പറഞ്ഞ ഓരോ കാര്യങ്ങളും എന്റെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങുകയാണ് . ഞാൻ മേല്പറഞ്ഞ കാര്യങ്ങൾ സത്യവിരുദ്ധമാണെങ്കിൽ എനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഞാൻ മേജർനെ വെല്ലുവിളിക്കുന്നു . ഒരു മനുഷ്യൻ തരംതാഴാം പക്ഷേ അധപതിക്കരുത്. ബഹുമാന്യനായ സുരേഷ്കുമാറിന് ഞാൻ ഈ എഴുതിയത് വായിച്ച് എന്നോട് വൈരാഗ്യം തോന്നണ്ട ശ്രീ മേജർ രവി എന്നോട് പറഞ്ഞ കാര്യങ്ങളിൽ ചിലത് മാത്രമാണിത് . ഇത് അദ്ദേഹം പറഞ്ഞതല്ല എന്ന് ശ്രീ മേജർ രവി പറയുമോ ? എങ്കിൽ കൃത്യമായ തെളിവ് ഞാൻ ഹാജരാക്കാം . മേജർ രവിയെ കൊണ്ട് ഇങ്ങനെ മാറ്റി പറയിപ്പിക്കാൻ ശ്രമിച്ചവർ ആരായാലും വലിയ ദ്രോഹമാണ് അവർ അദ്ദേഹത്തോട് ചെയ്തത് .












Click it and Unblock the Notifications