കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയുടെ മുഖത്ത് തുപ്പുമെന്ന് പറഞ്ഞവന്‍ ആണത്തം വിളമ്പുന്നോ..മേജര്‍ രവിക്ക് കിട്ടി ബോധിച്ചു !

  • By അനാമിക
Google Oneindia Malayalam News

കൊച്ചിയില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയില്‍ നിന്നും കനത്ത പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. നടിക്ക് നേരെ നടന്ന അതിക്രമത്തില്‍ ശക്തമായി പ്രതികരിച്ച ഒരാളാണ് സംവിധായകന്‍ മേജര്‍ രവി.

Read Also: നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഇടതു നേതാവിന്റെ മക്കളുമെന്ന് ഡിഎൻഎ..! ഞെട്ടിക്കും !

കഴിഞ്ഞ ദിവസം ന്യൂസ് 18 ചാനലില്‍ ഇതേ വിഷയത്തില്‍ ചര്‍ച്ചയ്‌ക്കെത്തിയ മേജര്‍ രവിക്ക് പക്ഷേ അടിതെറ്റി. മേജര്‍ രവിയുടെ അത്ര പഴയതല്ലാത്ത ഒരു സ്ത്രീ വിരുദ്ധ പരാമര്‍ശം അവതാരകന്‍ ശരത് ചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചതാണ് മേജര്‍ രവിക്ക് വിനയായത്.

മേജറിന് പണികിട്ടി

കഴിഞ്ഞ ദിവസം ന്യൂസ് 18 ചാനലില്‍ ശരത് ചന്ദ്രന്‍ നയിച്ച ചര്‍ച്ചയിലാണ് മേജര്‍ രവിക്ക് പണി കിട്ടിയത്. അമ്മ പെങ്ങമ്മാരുടെ സുരക്ഷയെപ്പറ്റി ഏറെ വാചാലനായ മേജര്‍ രവിയോട് ശരത് ചന്ദ്രന്‍ ഒരു ചോദ്യം ഉന്നയിച്ചു.

മൂർച്ചയുള്ള വാക്കുകൾ

മാധ്യമപ്രവര്‍ത്തയുടെ മുഖത്ത് തുപ്പണമെന്നു പറഞ്ഞ നിങ്ങളുടെ മനോഭാവം തന്നെയാണ് നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്കും മാര്‍ട്ടിനുമൊക്കെ എന്നായിരുന്നു ശരത് ചന്ദ്രന്റെ വാക്കുകള്‍. സ്ത്രീയോടുള്ള സമീപനമാണ് മാറേണ്ടതെന്നും ശരത് ഓര്‍മ്മിപ്പിച്ചു.

വിമർശനവുമായി മേജർ

നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ മാര്‍ട്ടിന്‍, പള്‍സര്‍ സുനി എന്നിവരെ വെല്ലുവിളിച്ചുകൊണ്ടുള്ളതായിരുന്നു വിഷയത്തില്‍ മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാര്‍ട്ടിന്‍, പള്‍സര്‍ സുനീ നീയൊക്കെ ആണുങ്ങളോട് കളിക്കെടാ എന്നായിരുന്നു പോസ്റ്റ്.

ആൺപിള്ളേരോടോ കളി

ആണ്‍പിള്ളേരുടെ കയ്യില്‍ പെടാതിരിക്കാന്‍ നീയൊക്കെ പ്രാര്‍ത്ഥിച്ചോടാ എന്നും മേജര്‍ രവി വെല്ലുവിളിച്ചിരുന്നു. ചങ്കൂറ്റമുള്ള പട്ടാളക്കാരനാടാ പറയുന്നത് എന്ന വാചകത്തോടെയാണ് മേജര്‍ രവി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

തുപ്പാൻ പറഞ്ഞ മേജർ

ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യ കുമാറിന്റെ മുഖത്ത് തുപ്പണമെന്ന് പറഞ്ഞ വ്യക്തിയാണ് മേജര്‍ രവി. ഈ പരാമര്‍ശം ഏറെ വിവാദമുണ്ടാക്കിയിരുന്നു.

ന്യൂസ് 18 പ്രൈം ഡിബേറ്റ് ചര്‍ച്ചയുടെ പ്രസക്ത ഭാഗങ്ങള്‍ കാണാം.

English summary
Major ravi was criticised by News 18 anchor Sarath Chandran for his male chauvinist attitude.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X