മേജര്‍ രവിക്ക് ബെന്യാമിനെ അറിയില്ല: സാഹിത്യകാരന്റെ പ്രസ്താവന വിവരമില്ലായ്മയെന്ന് സംവിധായകന്‍
കൊച്ചി: മോഹലാലിനെ തെറ്റിദ്ധരിപ്പിക്കുന്നത് മേജര്‍ രവിയാണെന്ന ബെന്യാമിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായകന്‍ രംഗത്ത്. ബെന്യാമിന്‍ ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്ന് മേജര്‍ രവി പറഞ്ഞു. മറ്റേതിങ്കിലും വിഷയമായിരുന്നെങ്കില്‍ താന്‍ പ്രതികരിക്കില്ലായിരുന്നു. എന്നാല്‍ മോഹലാലെന്ന് നടന്റെ പേര് ഇതില്‍ വലിച്ചിഴച്ചതുകൊണ്ടാണെന്ന് താന്‍ പ്രതികരിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.
മോഹലാലിന്റെ അടുത്ത ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്ത ചില വ്യക്തികളുടെ അസൂയ പ്രകടനമാണ് ബെന്യാമിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. ജീവിതത്തില്‍ ഒന്നുമാകാത്തവരുടെ അസൂയയാണ് ഇത്തരം പ്രസ്താവനകള്‍. വിവരമില്ലായ്മയെന്ന് ഇതിനെയൊക്കെ പറയാന്‍ കഴിയുവെന്ന് മേജര്‍ രവി പറഞ്ഞു.

ആരാണ് ബെന്യാമിന്‍
മോഹലാലിനെയും മോദിയെയും വിമര്‍ശിച്ച ബെന്യാമിനെ തനിക്ക് അറിയില്ലെന്ന് സംവിധായകന്‍ മേജര്‍ രവി പറയുന്നു. വിമര്‍ശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആരാണ് ബെന്യാമിന്‍ എന്നായിരുന്നു സംവിധായകന്റെ ചോദ്യം.

മോഹലാലിനെ വലിച്ചിഴച്ചു
മറ്റെന്തിങ്കിലും വിഷമായിരുന്നെങ്കില്‍ താന്‍ പ്രതികരിക്കില്ലായിരുന്നു. എന്നാല്‍ മോഹലാല്‍ എന്ന നടനെ ഇതില്‍ വലിച്ചിഴച്ചതുകൊണ്ടാണ് താന്‍ പ്രതികരിച്ചത്.

അസൂയ
മോഹലാലിന്റെ അടുത്ത ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്ത ചില വ്യക്തികളുടെ അസൂയ പ്രകടനമാണ് ബെന്യാമിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്.

മോഹലാല്‍ ആരാധകന്‍
സംവിധായകന്‍ എന്ന നിലയ്ക്കല്ല താന്‍ പറയുന്നത് മറിച്ച് മോഹലാലിന്റെ ആരാധകന്‍ എന്ന നിലയ്ക്കാണ്. ഇത്തരം പരാമര്‍ശങ്ങളിലൂടെ താനും ലാലും തമ്മിലുള്ള വ്യക്തിബന്ധം തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

വിവരമില്ലായ്മ
ജീവിതത്തില്‍ ഒന്നുമാകാത്തവരുടെ അസൂയയാണ് ഇത്തരം പ്രസ്താവനകള്‍. വിവരമില്ലായ്മയെന്ന് ഇതിനെയൊക്കെ പറയാന്‍ കഴിയുവെന്ന് മേജര്‍ രവി പറഞ്ഞു.

മണ്ടത്തരങ്ങള്‍
ബെന്യാമിനെപോലെയു്ള്ളവരുടെ മണ്ടത്തരങ്ങള്‍ കേട്ട് തെറ്റിദ്ധരിക്കപ്പെടുന്ന നടനല്ല മോഹല്‍ ലാല്‍ എന്ന് സംവിധായകന്‍ പറഞ്ഞു. താന്‍ ആരാധിക്കുന്ന വ്യക്തിയാണ് മോഹല്‍ ലാല്‍.

വെറും സിനിമാ ബന്ധമല്ല
താനും ലാലും തമ്മില്‍ സിനിമാ ബന്ധം മാത്രമല്ല. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. ഒരു പട്ടാളക്കാരനെന്ന നിലയില്‍ അദ്ദേഹം തനിക്ക് ആദരവ് തരുന്നുണ്ടെന്ന് മേജര്‍ രവി പറയുന്നു.

പ്രത്യേക താല്‍പര്യം
തന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് മോഹന്‍ ലാല്‍ ബ്ലോഗെഴുതിയതെന്നാണ് ബെന്യാമിനെ പോലെയുള്ളവരുടെ വിചാരം. എന്നെക്കാള്‍ അറിവും അനുഭവവും ഉള്ള വ്്യക്തിയാണ് മോഹന്‍ലാല്‍. എഴുത്തിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനം എനിക്ക നേരിട്ടറിയാവുന്നതാണ്.












Click it and Unblock the Notifications