കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ'വാരിയംകുന്നന്' മേജർ രവിയുടെ പിന്തുണ; വെളിപ്പെടുത്തി അലി അക്ബർ

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി;വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ചരിത്രം പറയുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ പ്രഖ്യാപനം തുടക്കം മുതൽ തന്നെ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.ആഷിഖ് അബു -പൃഥ്വിരാജ് ടീമായിരുന്നു ആദ്യം ചിത്രം പ്രഖ്യാപിച്ചത്. പിന്നാലെ മറ്റ് മൂന്ന് പേർ കൂടി ഇതേ വിഷയത്തിൽ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. അക്കൂട്ടത്തിൽ ഒരാളായിരുന്നു ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അലി അക്ബർ.

ക്രൗഡ് ഫണ്ടിംഗ് വഴിയാണ് താൻ സിനിമ നിർമ്മിക്കുകയെന്നും സിനിമയുമായി സഹകരിക്കാൻ തയ്യാറുള്ളവർ തന്നെ ബന്ധപ്പെടണമെന്നും അലി അക്ബർ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളും അലി അക്ബർ പുറത്തുവിട്ടിട്ടുണ്ട്.

അലി അക്ബറിന്റെ സിനിമ

അലി അക്ബറിന്റെ സിനിമ

ആഷിഖ് പ്രഖ്യാപിച്ച വാരിയംകുന്നൻ സിനിമയിൽ പൃഥ്വിരാജാണ് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെന്ന നായക വേഷം അവതരിപ്പിക്കുന്നത്. അതേ കഥാപാത്രത്തെ വില്ലനായി അവതരിപ്പിക്കുന്നതായിരിക്കും തൻറെ സിനിമ എന്നായിരുന്നു അക്ബർ അലിയുടെ പ്രഖ്യാപനം. 1921 എന്ന പേരിലാകും തന്റെ സിനിമ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

പണം പിരിച്ചായിരിക്കും

പണം പിരിച്ചായിരിക്കും

ജനങ്ങളിൽ നിന്ന് പണം പിരിച്ചായിരിക്കും സിനിമ നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നട്ടെല്ലുള്ള നടൻമാർ സിനിമ ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.ഇപ്പോഴിതാ തന്റെ വാരിയംകുന്നന് മേജർ രവിയുടെ പിന്തുണ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്.

മേജർ രവിയുടെ പിന്തുണ

മേജർ രവിയുടെ പിന്തുണ

നടനും സംവിധായകനുമായ മേജർ രവി നമ്മുടെ ജനകീയ സിനിമയ്ക്ക് പരിപൂർണ സഹകരണം വാദ്ഗാനം ചെയ്തിരിക്കുന്നു. മാത്രമല്ല ക്യാമറാമാനായ അദ്ദേഹത്തിന്റെ മകന്റെ സേവനവും ഉണ്ടാവുമെന്നും അറിയിച്ചു, അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ഇക്കാര്യത്തിൽ മേജർ രവി ഇതുവരെ പ്രതികരിച്ചിട്ടില്ല.

16 ലക്ഷം ലഭിച്ചെന്ന്

16 ലക്ഷം ലഭിച്ചെന്ന്

അതിനിടെ തന്റെ സിനിമയ്ക്ക് ക്രൗ‍ഡ് ഫണ്ടിങ്ങിലൂടെ 16.30 ലക്ഷം രൂപ ലഭിച്ചതായി അലി അക്ബർ പറഞ്ഞു. 25 മുതൽ 50,000 രൂപ വരെ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന് അലി അക്ബർ പറഞ്ഞു. 50,000 തന്നിട്ട് അടുത്ത മാസം ബാക്കി 50,000 തരാമെന്ന് പറഞ്ഞവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലൈവിലെത്തി

ലൈവിലെത്തി

ഷൂട്ടിംഗിന്റെ സമയത്ത് ഒരു ലക്ഷം രൂപ തരാമെന്ന് പറഞ്ഞവരുണ്ട്. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയാണ് എല്ലാവരും നേരിടുന്നത്. എന്നിട്ടും രണ്ട് ദിവസം കൊണ്ട് 16 ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചത്. അത് മഹാത്ഭുതമാണെന്നും അലി അക്ബർ പറഞ്ഞു. അതിനിടെ തനിക്ക് ലഭിക്കേണ്ട പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോകുന്നതെന്ന വാദവുമായി അലി അക്ബർ ലൈവിൽ എത്തി.

ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക്

സിനിമ പ്രഖ്യാപിച്ച് പിന്നാലെ ജനങ്ങളോട് പണം അയക്കാൻ ആവശ്യപ്പെട്ട് കൊണ്ട് അലി അക്ബർ അക്കൗണ്ട് രൂപീകരിച്ചിരുന്നു. എന്നാൽ സിനിമ നിർമ്മിക്കാൻ പണം ആവശ്യപ്പെട്ട് കൊണ്ട് അലി അക്ബറിന്റെ ചിത്രം വെച്ച് ഒരു കൂട്ടർ കാർഡുണ്ടാക്കി. അതിൽ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ടായിരുന്നു ചേർത്തിരുന്നത്.

അക്കൗണ്ട് മാറിയെന്ന്

അക്കൗണ്ട് മാറിയെന്ന്


ഇതോടെ പണം എല്ലാം ദുരിതാശ്വാസ നിധിയിലേക്കാണ് പോയതെന്ന് അലി അക്ബർ പറയുന്നു. അതിനാൽ രണ്ട് ദിവസം ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം തനിക്ക് തിരിച്ച് തരണമെന്നാണ് അലി അക്ബർ ലൈവിൽ എത്തി ആവശ്യപ്പെട്ടിരിക്കുന്നത്.

തിരിച്ച് തരണം

തിരിച്ച് തരണം

പ്രിയപ്പെട്ട മുഖ്യമന്ത്രി എന്റെ പണം എനിക്ക് തിരിച്ച് തരണം. ഈ ദിവസങ്ങളിൽ അങ്ങയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരോട് അങ്ങ് ചോദിക്കണം, ഇത് എനിക്ക് തന്നതാണോ അതോ അലി അക്ബറിന് നൽകിയതാണോയെന്ന്. അത് എനിക്കാണെന്ന് പറയുന്നവരുടെ പണം എനിക്ക് തന്നെ തിരിച്ച് നൽകണം, ഇത് ഒരു അപേക്ഷയാണ് അദ്ദേഹം പറഞ്ഞു.

'കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി വാഗ്ദാനം 100 കോടി'; ഗുരുതര ആരോപണം'കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി വാഗ്ദാനം 100 കോടി'; ഗുരുതര ആരോപണം

പാലക്കാട് കുതിച്ചുയർന്ന് കൊവിഡ് രോഗികൾ; 260 പേർ ചികിത്സയിൽ !! ഇന്ന് 25 പേർക്ക് രോഗംപാലക്കാട് കുതിച്ചുയർന്ന് കൊവിഡ് രോഗികൾ; 260 പേർ ചികിത്സയിൽ !! ഇന്ന് 25 പേർക്ക് രോഗം

കാസർഗോഡ് ഇന്ന് 5 പേർക്ക് രോഗമുക്തി; രോഗം സ്ഥിരീകരിച്ചത് 11 പേർക്ക്കാസർഗോഡ് ഇന്ന് 5 പേർക്ക് രോഗമുക്തി; രോഗം സ്ഥിരീകരിച്ചത് 11 പേർക്ക്

English summary
Major Ravi ready to support my Variyamkunnan says Ali Akbar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X