കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് സുരക്ഷയൊരുക്കുന്നതിൽ മേജർ രവിയുടെ പങ്കെന്താണ്?? വെളിപ്പെടുത്തി തണ്ടർഫോഴ്സ് ഉടമ

Google Oneindia Malayalam News

മുംബൈ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് സുരക്ഷാ ഭീഷണി ഉണ്ടെന്ന് പോലീസ് പോലും അറിയുന്നത് തണ്ടര്‍ഫോഴ്‌സ് വന്നപ്പോഴാണ്. ദിലീപ് ആവശ്യപ്പെടാതെ തന്നെ സുരക്ഷയൊരുക്കാനെത്തിയ തണ്ടര്‍ഫോഴ്‌സിനെ കുറിച്ച് പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ അടക്കം പരന്നു. തണ്ടര്‍ ഫോഴ്‌സിനെ കൊച്ചിയില്‍ എത്തിച്ചതില്‍ മേജര്‍ രവിയുടെ പങ്കെന്താണ്?

മാസങ്ങൾ നീണ്ട ആസൂത്രണം.. ഒടുക്കം പെണ്ണായെത്തി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം.. ശേഷം കൊല!!മാസങ്ങൾ നീണ്ട ആസൂത്രണം.. ഒടുക്കം പെണ്ണായെത്തി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം.. ശേഷം കൊല!!

ജയസൂര്യയുടെ ഭാര്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി.. മറുപണി കൊടുത്ത് ജയസൂര്യ.. വിരുതൻ കണ്ടം വഴി ഓടി!ജയസൂര്യയുടെ ഭാര്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി.. മറുപണി കൊടുത്ത് ജയസൂര്യ.. വിരുതൻ കണ്ടം വഴി ഓടി!

മേജർ രവിക്ക് എന്ത് പങ്ക്

മേജർ രവിക്ക് എന്ത് പങ്ക്

മുന്‍ സൈനിക ഉദ്യോഗസ്ഥനും ഇപ്പോള്‍ സംവിധായകനുമായ മേജര്‍ രവിയാണോ ദിലീപിന് വേണ്ടി തണ്ടര്‍ഫോഴ്‌സിനെ വരുത്തിച്ചത് എന്ന തരത്തില്‍ പലയിടത്തും വാര്‍ത്ത പ്രചരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവം ?

സത്യാവസ്ഥ എന്താണ്

സത്യാവസ്ഥ എന്താണ്

ഗോവന്‍ മലയാളി ലഫ്റ്റനന്റ് കേണല്‍ അനില്‍ നായരാണ് തണ്ടര്‍ ഫോഴ്‌സിന്റെ ഉടമ. ഈ പട്ടാളബന്ധം തന്നെയാണ് മേജര്‍ രവിയേയും വാര്‍ത്തകളിലേക്ക് വലിച്ചിഴച്ചത്. സത്യമെന്തെന്ന് അനില്‍ നായര്‍ പറയുന്നു.

വാസ്തവമില്ലെന്ന് ഉടമ

വാസ്തവമില്ലെന്ന് ഉടമ

ദിലീപിന് സുരക്ഷ ഒരുക്കുന്നതിന് വേണ്ടി തണ്ടര്‍ഫോഴ്‌സിനെ എത്തിച്ചതില്‍ മേജര്‍ രവിക്ക് പങ്കുണ്ടെന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് അനില്‍ നായര്‍ പറയുന്നു. ദിലീപിന് തണ്ടര്‍ഫോഴ്‌സ് സുരക്ഷ ഒരുക്കിയിട്ടില്ല.

ചർച്ച മാത്രമാണ് പിടിയിൽ

ചർച്ച മാത്രമാണ് പിടിയിൽ

സുരക്ഷാ സംവിധനം ഏര്‍പ്പെടുത്തുന്നതിന്റെ ചര്‍ച്ചകള്‍ മാത്രമാണ് ദിലീപുമായി നടത്തിയതെന്നും അനില്‍ നായര്‍ പറയുന്നു. എന്നാല്‍ ഇതൊരു വിവാദമാക്കിയത് ഖേദകരമാണെന്നും അനില്‍ നായര്‍ വ്യക്തമാക്കി.

വമ്പന്മാരുടെ സേന

വമ്പന്മാരുടെ സേന

കേരളത്തില്‍ വന്‍വ്യവസായികളായ മൂന്നോളം പേര്‍ക്ക് തണ്ടര്‍ഫോഴ്‌സ് സ്വകാര്യ സുരക്ഷ ഒരുക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രമുഖ വ്യവസായികള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമെല്ലാം അംഗരക്ഷകരാണ് തണ്ടര്‍ഫോഴ്‌സ്.

ബിസ്സിനസ്സ് വ്യാപിപ്പിക്കാൻ

ബിസ്സിനസ്സ് വ്യാപിപ്പിക്കാൻ

കേരളത്തില്‍ എത്തി ദിലീപുമായി ചര്‍ച്ച നടത്തിയത് തണ്ടര്‍ഫോഴ്‌സിന്റെ ബിസ്സിനസ്സ് സംസ്ഥാനത്ത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നാണ് അറിയുന്നത്. ദിലീപിന്റെ സുരക്ഷ ഏറ്റെടുക്കുമ്പോള്‍ ലഭിക്കുന്ന പ്രശസ്തി ആയിരുന്നുവേ്രത ലക്ഷ്യം.

സുരക്ഷയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ല

സുരക്ഷയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ല

അതേസമയം സ്വകാര്യ സുരക്ഷാ സേനയെ നിയോഗിച്ചിട്ടില്ല എന്നും ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തത് എന്നുമാണ് ദിലീപ് പോലീസിന് നല്‍കിയ വിശദീകരണം. തനിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നും ദിലീപ് പറയുന്നു.

English summary
Major Ravi has any role in bringing Thunderforce to Kerala for Dileep's protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X