കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുഡാനി' ടീമിനെതിരെ മേജർ രവി; പുരസ്കാരങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്, രൂക്ഷ വിമർശനം!

Google Oneindia Malayalam News

പൗരത്വ ഭേദഗഹതി, എൻആർസി എന്നിവയിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാന് ഫ്രം നൈജീരിയ സിനിമയുടെ പ്രവർത്തകർ അവാർ‌ഡ് നിരസിച്ചിരുന്നു. ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടി സാവിത്രി ശ്രീധരനും ചടങ്ങ് ബഹിഷ്ക്കരിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ മേജർ രവി രംഗത്ത്.

സുഡാനി ടീമിനെതിരെ രൂക്ഷ വിമർശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. പുരസ്‌ക്കാരങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ ചലച്ചിത്ര പുരസ്‌ക്കാര സമിതിയിലെ ജൂറി അംഗമാണ് അദ്ദേഹം. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദാണ് ഫേസ്ബുക്കിലൂടെ പുരസ്‌ക്കാരടദാന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചത്. തിരക്കഥാകൃത്തായ മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളും വിട്ടു നില്‍ക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. റിജക്ട്റ്റ് സിഎബി, ബോയ്‌കോട്ട് എന്‍ആര്‍സി, എന്നീ ഹാഷ്ടാഗിലാണ് പോസ്റ്റ്.

Major Ravi

'ജോസഫ്' സിനിമയിലെ പ്രകടനത്തിന് ലഭിച്ച ദേശീയ (പ്രത്യേക പരാമർശം) പുരസ്കാരം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്നും തിങ്കളാഴ്ച രാവിലെജോജു ജോർജ്ജ് ഏറ്റുവാങ്ങി. 'മഹാനടി' എന്നചിത്രത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് ഏറ്റുവാങ്ങി. .നടൻമാരായ അക്ഷയ് കുമാർ, വിക്കി കൗശൽ, സംവിധായകൻ ആദിത്യ ധർ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.

English summary
Major Ravi's comment against 'Sudani' team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X