കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന് മാത്രമല്ല, മേജര്‍ രവിയ്ക്കും ഉണ്ട് ദേശസ്‌നേഹം... അല്‍പം പോലും കുറവില്ല

Google Oneindia Malayalam News

പാലക്കാട്: ദേശസ്‌നേഹം സംബന്ധിച്ചും ജെഎന്‍യു വിവാദത്തെ സംബന്ധിച്ചും മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് ആണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. മോഹന്‍ലാല്‍ ദേശസ്‌നേഹത്തെ പട്ടാളക്കാരോടുള്ള ബഹുമാനം മാത്രമാക്കിയെന്നാണ് ചിലരുടെ ആക്ഷേപം.

എന്നാല്‍ മോഹന്‍ലാലിന് മാത്രമല്ല ഇങ്ങനെ അഭിപ്രായമുള്ളത്. ലാലിന്റെ ഉറ്റ സുഹൃത്തും സംവിധായകനും മുന്‍ സൈനികനും ഒക്കെയായ മേജര്‍ രവിയ്ക്കും അത് തന്നെയാണ് പറയാനുള്ളത്.

ഇന്ത്യയില്‍ ദേശസ്‌നേഹമല്ല പ്രശ്‌നം, കസേരയാണെന്നാണ് മേജര്‍ രവി പറയുന്നത്. എന്നാല്‍ അത് മാത്രമല്ല അദ്ദേഹം പറയുന്നത്....

സൈനികരുടെ കുടുംബങ്ങള്‍

സൈനികരുടെ കുടുംബങ്ങള്‍

വിവാഹത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ദേശീ പതാകയില്‍ പൊതിഞ്ഞ മൃതശരീരം കാണേണ്ടി വന്ന പ്രതിശ്രുത വധു, തന്റെ ആദ്യ കണ്മണിയെ കാണാന്‍ സാധിയ്ക്കാതെ പോയ മലയാളി സൈനികന്‍, ഹനുമന്തപ്പ... ഇവരുടെ കുടുംബങ്ങളിലെ കണ്ണുനീരൊന്നും അഫ്‌സല്‍ ഗുരുവിന് വേണ്ടി വാദിയ്ക്കുന്നവര്‍ എന്ത് കൊണ്ട് കാണുന്നില്ല എന്നാണ് മേജര്‍ രവിയുടെ ചോദ്യം.

ദേശ സ്‌നേഹം

ദേശ സ്‌നേഹം

ദേശസ്‌നേഹം എന്ന് പറയുന്നത് സൈനികര്‍ക്ക് മാത്രം ഉള്ളതല്ലെന്നാണ് മേജര്‍ രവി പറയുന്നത്. അത് ഭാരതത്തിലെ ഓരോ പൗരനും ഉണ്ടാകണം.

പ്രത്യേക അജണ്ട

പ്രത്യേക അജണ്ട

കഴിഞ്ഞ രണ്ട് വര്‍ഷവും നടക്കാത്ത അഫ്‌സല്‍ ഗുരു ദിനാചരണം ഈ വര്‍ഷം നടത്തിയതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും മേജര്‍ രവി ആരോപിയ്ക്കുന്നുണ്ട്.

കസേരയാണ് പ്രശ്‌നം

കസേരയാണ് പ്രശ്‌നം

ഭാരതത്തില്‍ ദേശസ്‌നേഹമല്ല പ്രശ്‌നം, കസേരയാണെന്നാണ് മേജര്‍ രവി പറയുന്നത്. അധികാരത്തിന് വേണ്ടി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഇവിടെയുള്ളവര്‍ തയ്യാറാണെന്ന് മേജര്‍ രവി ആരോപിയ്ക്കുന്നു.

 സിയാച്ചിന്‍

സിയാച്ചിന്‍

സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട സൈനികര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോഴാണ് ഇവിടെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവന്റെ ചരമദിനാചരണം നടത്തുന്നതെന്നും മേജര്‍ രവി പറയുന്നു.

കൊടിയുടെ നിറം

കൊടിയുടെ നിറം

കൊടിയുടെ നിറം നോക്കാതെ ദേശത്തിന് വേണ്ടി പ്രവര്‍ത്തിയ്ക്കാന്‍ എല്ലാവരും തയ്യാറാകണം. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികാര്‍ ദേശരക്ഷാ സദസ്സ് സംഘടിപ്പിയ്ക്കാറില്ലേയെന്നും മേജര്‍ രവി ചോദിയ്ക്കുന്നു.

ആരാണ് രവി?

ആരാണ് രവി?

മേജര്‍ രവിയുടെ രാഷ്ട്രീയം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംഘപരിവാര്‍ സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തില്‍ മേജര്‍ രവിയും പ്രിയദര്‍ശനും പങ്കെടുത്തത് മുമ്പ് വാര്‍ത്തയായിരുന്നു.

ആ സൈനികരുടെ പേര് ഓര്‍മയില്ലേ

ആ സൈനികരുടെ പേര് ഓര്‍മയില്ലേ

ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞ രണ്ട് സൈനികരുടെ പേര് അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. മലയാളിയായ ലാന്‍സ് നായിക് സുധീഷിന്റെ പേര് പോലും അറിയില്ലേ എന്നാണ് ചില വിമര്‍ശകര്‍ ചോദിയ്ക്കുന്നത്.

 അനുകൂലിച്ചും പ്രതികൂലിച്ചും

അനുകൂലിച്ചും പ്രതികൂലിച്ചും

മേജര്‍ രവിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

ഇതാണ് പോസ്റ്റ്

ഇതാണ് മേജര്‍ രവിയുടെ പോസ്റ്റ്‌

English summary
Major Ravi's Facebook post on Patriotism. He criticise people who conducted Afzal Guru day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X