Get Updates
Get notified of breaking news, exclusive insights, and must-see stories!

മേജര്‍ രവി പറയുന്നു.. മുസലീങ്ങള്‍ രാജ്യസ്‌നേഹികള്‍, മത്സരിക്കാനില്ല

തിരുവനന്തപുരം: മുസ്ലീങ്ങള്‍ക്കെതിരെ താന്‍ പറഞ്ഞു എന്ന് ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് സംവിധായകന്‍ മേജര്‍ രവി. കഴിഞ്ഞ ദിവസം ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുത്ത് മേജര്‍ രവി പറഞ്ഞ കാര്യങ്ങളായിരുന്നു വിവാദമായത്.

മലപ്പുറത്തേയും കോഴിക്കോട്ടേയും മുസ്ലീങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കാനാണ് താന്‍ സിനിമയെടുത്തതെന്നാണ് ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ തന്റെ പ്രസംഗത്തില്‍ ഒരിടത്തും അത്തരം പരാമര്‍ശം വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

മുസ്ലീങ്ങള്‍ രാജ്യസ്‌നേഹികളാണെന്നാണ് പറഞ്ഞത്. അത് തെളിയിക്കുന്നതാണ് താന്‍ സംവിധാനം ചെയ്ത കുരുക്ഷേത്ര എന്ന സിനിമയെന്നും മേജര്‍ രവി പറയുന്നു. എല്ലാവരേയും ഇന്ത്യക്കാരായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രവി പറഞ്ഞു.

Major Ravi

രാജീവ് ഗാന്ധിയുടെ കലപാതകം സംബന്ധിച്ചാണ് താന്‍ കൂടതല്‍ സംസാരിച്ചത്. രാജീവ് വധത്തെ കുറിച്ചറിയണമെങ്കില്‍ കോണ്‍ഗ്രസ്സുകാരോട് ചോദിച്ചാല്‍ മതി. രാജീവ് കൊല്ലപ്പെടുമ്പോള്‍ മുതിര്‍ന്ന നേതാക്കളൊന്നും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടില്ല എന്നൊക്കെയാണ് താന്‍ പറഞ്ഞത്. ഇത് മറച്ചുവച്ചുകൊണ്ട് തന്നെ വര്‍ഗ്ഗീയവാദിയാക്കാനാണ് ചിലര്‍ ശ്രമിച്ചത്- മേജര്‍ രവി പറഞ്ഞു.

ഒരു പ്രമുഖ ചാനലും അവരുടെ വെബ്സൈറ്റും ആണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മുഴുവന്‍ ലഭിച്ചതിന് ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നുമുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മേജര്‍ രവി പറഞ്ഞു.

തന്റെ സിനിമകളുടെ വികാരം ഹിന്ദുത്വമാണെന്നാണ് കഴിഞ്ഞ ദിവസം ഹിന്ദു കോണ്‍ഗ്രസില്‍ മേജര്‍ രവി പറഞ്ഞത്. താന്‍ ഇതുവരെ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളും ഇത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച മേജര്‍ രവി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തിരുന്നു. മോദി പ്രധാനമന്ത്രിയായതോടെ ആരേയും ഭയക്കാതെ തനിക്ക് സിനിമകള്‍ ചെയ്യാമെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+