മേജര്‍ രവി പ്രേക്ഷകരോട് മാപ്പ് പറയണമെന്ന് കമല്‍
തൃശൂര്‍: സംവിധായകന്‍ മേജര്‍ രവി ഹിിന്ദു കോണ്‍ഗ്രസില്‍ പങ്കെടുത്തതിനെ ചൊല്ലിയുളള വിവാദങ്ങള്‍ക്ക് അവസാനമില്ല. മേജര്‍ രവി പ്രേക്ഷകരോട് മാപ്പ് പറയണം എന്ന ആവശ്യമായി രംഗത്തെത്തിയിരിക്കുന്നത് മറ്റൊരു സംവിധായതകനാണ്.
മറ്റാരുമല്ല... ജനപ്രിയ സംവിധായകനായ കമല്‍ തന്നെ. ദേശസ്‌നേഹത്തിന്റെ പേരില്‍ സിനിമയെടുത്ത മേജര്‍ രവി പ്രേക്ഷകരോട് മാപ്പ് പറയണം എന്നാണ് കമലിന്റെ ആവശ്യം.

മറ്റൊരു കാര്യം കൂടി കമല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്ര ഹിന്ദു നിലപാടെടുക്കുന്ന മേജര്‍ രവി, പേരില്‍ നിന്ന് മേജര്‍ എന്ന വിശേഷണം ഉപേക്ഷിക്കണം എന്നതാണത്. ഇത്രമാത്രമായി കമല്‍ അവസാനിപ്പിക്കുന്നില്ല. ചോദ്യങ്ങള്‍ തുടരുകയാണ്...
മേജര്‍ രവി ഇത്രനാളും ഭയന്ന് കൊണ്ടാണോ സിനിമയെടുത്തത്... അങ്ങനെയെങ്കില്‍ ആരെ ഭയന്നാണ് അദ്ദേഹം ഇത്രനാളും സിനിമയെടുത്തത്? എന്താണ് മേജര്‍ രവിയുടെ ദേശീയത എന്ന് പറയുന്നത്... അത് ഹിന്ദുത്വമാണോ...?
എന്തായാലും കമലിന്റെ ആത്മരോഷം അടങ്ങിയിട്ടില്ല എന്ന് വ്യക്തം. വിഗ്രഹാരാധകരല്ല, വിഗ്രഹ ഭഞ്ജകരാണ് കലാകാരന്‍മാര്‍ എന്ന ഉപദേശവും മേജര്‍ രവിക്ക് നല്‍കുന്നുണ്ട്.
ഹിന്ദുത്വമാണ് തന്റെ സിനിമകളുടെ വികാരമെന്ന് കഴിഞ്ഞ ദിവസം മേജര്‍ രവി പറഞ്ഞിരുന്നു. മുസ്ലീങ്ങള്‍ രാജ്യ സ്‌നേഹികളെല്ലെന്ന രീതിയില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി രവി പിന്നീട് രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ സിനിമകളുടെ വികാരം ഹിന്ദുത്വമാണെന്ന പരാമര്‍ശം അദ്ദേഹം തിരുത്തിയിട്ടും ഇല്ല.












Click it and Unblock the Notifications