'ഇവന്റെയൊക്കെ അച്ഛനാണോ കാശ് കൊടുക്കുന്നത്';ലൈവിൽ പൊട്ടിത്തെറിച്ച് മേജർ രവി..ഗുരുവായൂർ വിഷയത്തിലും
കൊച്ചി; ജോസ് കെ മാണി രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യ രംഗത്ത് ജാതിഭ്രഷ്ട് നേരിടുന്നുവെന്ന് കലാകാരൻമാർ പരാതി ഉയർത്തിയ സംഭവത്തിലും പ്രതികരിച്ച് മേജർ രവി. ഫേസ്ബുക്ക് ലൈവിലൂയെടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'മഞ്ജു വാര്യർ നിങ്ങളാണ് യഥാർത്ഥ മോട്ടിവേറ്റർ';പുതിയ ഫോട്ടോസും വമ്പൻ ഹിറ്റ്
പ്രത്യക്ഷമായി പ്രതികരിക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ല , എന്നിരുന്നാലും ചില കാര്യങ്ങൾ കേട്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് കൊണ്ടാണ് മേജർ രവി ലൈവിൽ സംസാരിച്ച് തുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നുവെന്നതിനെ കുറിച്ചാണ് പറയുന്നത്. അധികാര മോഹികളായിട്ടുള്ള ചില വർഗങ്ങൾ, ഇവറ്റകൾക്ക് അധികാരം വേണം. കോൺഗ്രസിൽ നിന്ന് ഇങ്ങോട്ട് ചാടിക്കഴിഞ്ഞാൽ അസംബ്ലിയിൽ എന്തെങ്കിലും മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതി തിരഞ്ഞെടുപ്പിൽ നിന്നു.

ഇതിന്റെയൊക്കെ കാശ് ഇവന്മാരുടെയൊക്കെ അച്ഛൻമാരാണോ കൊടുക്കുന്നത്...ജനത്തിന്റെ പണം എടുത്താണ് ഇത്. എന്തെങ്കിലും അധികാരം ഇവന്റയൊക്കെ നെഞ്ചത്ത് വേണം. ഷെയിം ഓൺ യു ജോസ് കെ മാണി. അത്രയേ നിങ്ങളോട് പറയാനുള്ളൂ...ഒരു സാമൂഹിക ബോധം എന്നുള്ളത് നിങ്ങൾക്ക് വേണം. ഇല്ലെങ്കിൽ എന്നെപ്പോലുള്ളവർ ഇതുപോലെ പ്രതികരിക്കും, മേജർ രവി പറഞ്ഞു.

മറ്റൊരു കാര്യം പറയാനുണ്ട്.ഇത് ശ്രീ മുഖ്യമന്ത്രി പിണറായി വിജയനോടാണ്, ശബരിമല വിധി വന്നപ്പോൾ നിങ്ങളൊക്കെ ആഘോഷപൂർവ്വം അതൊക്കെ നടപ്പാക്കി. ഇപ്പോൾ പെരുങ്ങോട് ചന്ദ്രൻ എന്ന കലാകാരനെ ഗുരുവായൂർ ക്ഷേത്രത്തിൽ കൊട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പുറത്ത് നിറുത്തി പഞ്ചവാദ്യം കൊട്ടിച്ച സംഭവമാണ്. ജാതിയും മതവും ഇല്ലെന്നൊക്കെ നിങ്ങൾ പറയുന്നുണ്ടല്ലോ. 2021 ൽ ഗുരുവായൂർ അമ്പലത്തിൽ പട്ടികജാതിക്കാരൻ ആണെനന്ും പറഞ്ഞ് ഒരു കലാകാരനെ കൊട്ടാൻ അനുവദിക്കാതെ പുറത്ത് നിർത്തിയ സംഭവം കണ്ട് കൊണ്ടാണ് ഞാൻ ഇത്തരത്തിൽ വൈകാരികമായി പ്രതികരിക്കുന്നത്.

മനുഷ്യരെ അമ്പലത്തിന് മുൻപിൽ കയറ്റണോ കയറ്റേണ്ടയോ എന്നൊക്കെ തിരുമാനിക്കുന്നത് ആരാണ്. ഇത്തരത്തിൽ ചെയ്തതത് ആരാണോ അവർക്കെതിരെ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തയ്യാറാകണം. മാത്രമല്ല ആ വ്യക്തിക്ക് അമ്പലത്തിൽ കൊട്ടാനുള്ള അവസരവും കൊടുക്കണം.

ഞാൻ ദേശസ്നേഹിയായ ഒരു മനുഷ്യനാണ്. എനിക്ക് ജാതിയും മതവുമൊന്നുമില്ല. പക്ഷേ ഹിന്ദുവിനെ ഹിന്ദുവായി തന്നെ കണക്കാക്കൂ. അതിനിടയിൽ ജാതി തിരുകി കയറ്റേണ്ട. ജാതി കോളം എടുത്ത് മാറ്റേണ്ട സമയം കഴിഞ്ഞു. ഇവിടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ഞാൻ സല്യൂട്ട് ചെയ്യുകയാണ്. ജാതിയുടെ പേരിൽ അപമാനിക്കപ്പെട്ട ഒരു സ്ത്രീയെ അദ്ദേഹം നേരിട്ട് സന്ദർശിച്ചു.

ആ പ്രദേശത്തുള്ളവർക്ക് മുഴുവൻ പട്ടയം വിതരം ചെയ്തു. സമൂഹത്തിൽ അവർക്കൊരു നിലയും വിലയും കൊടുത്തു. ഗുരുവായൂർ വിഷയത്തിൽ നേരിട്ട് വന്ന് പരാതി നൽകാൻ ഞാൻ തയ്യാറാണ്. എന്നാൽ പൊതുജനത്തിന്റെ പ്രതികരണം കൂടി എനിക്ക് അറിയണം. അതുകൊണ്ടാണ് ലൈവിൽ വന്നത്.

മുഖ്യമന്ത്രിയ്ക്ക് മാത്രമേ ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. പട്ടിക ജാതിക്കാർക്ക് എല്ലായിടത്തും റിസർവേഷൻ ഉണ്ട്. എന്താ ക്ഷേത്രത്തിലൊന്നും അങ്ങനെ പാടില്ലേ.അമ്പലത്തിൽ കയറി ദൈവത്തിനെ തൊഴാൻ അവിടേയും ജാതി ചോദിക്കുന്നു. ഇത് അംഗീകരിക്കാൻ സാധിക്കില്ല.

സ്വാതന്ത്ര്യം കിട്ടി 70 കൊല്ലം കഴിഞ്ഞിട്ടും ഈ കാടത്തരം കൊണ്ട് നടക്കുന്നത് അനുവദി്കകാൻ ആവില്ല. എല്ലാവരും ഈ വിഷയത്തിൽ പ്രതികരിക്കണം. ഇതൊക്കെ ഇന്നും നടക്കുന്നുവെന്നത് ശരിക്കും ഷോക്കിംഗ് ആണ്, മേജർ രവി പറഞ്ഞു.

ദളിത് വിഭാഗത്തില്‍ ഉള്ള കലാകാരന്മാര്‍ക്ക് ക്ഷേത്രത്തിനകത്ത് വാദ്യമേളത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് പഞ്ചവാദ്യ കലാകാരനായ കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് പരാതിപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെ്നും ചന്ദ്രൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications