താന്‍ മോദി ആരാധകന്‍, പരാതി നല്‍കി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് മേജര്‍ രവി
തൃശ്ശൂര്‍; മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യ കുമാര്‍ നല്‍കിയ പരാതികൊണ്ടുന്നും താന്‍ പേടിക്കില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. താന്‍ ഒരു പട്ടാളക്കാരനായതുകൊണ്ടും ദേശസ്‌നേഹിയായതുകൊണ്ടും പ്രതികരിക്കുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചയ്ക്കിടെ സിന്ധു സൂര്യകുമാര്‍ നടത്തിയ വിവാദ പരാമര്‍ശം ചൂണ്ടികാട്ടിയാണ് മേജര്‍ രവി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ഇതിനെതിരയാണ് പരാതി നല്‍കിയത്. എന്നാല്‍ ഇതൊകൊണ്ടാന്നും തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ സമയം താന്‍ മോദി ആരാധകനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിക്കെതിരെയും നടക്കുന്നത് കുപ്രചാരണങ്ങളാണ്.
യഥാര്‍ത്ഥ ഫാസിസ്റ്റുകളാണ് ബിജെപിക്കെതിരെ അസഹിഷ്ണുതയോടെ രംഗത്തു വന്നിട്ടുള്ളതെന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ഒന്നരവര്‍ഷം കൊണ്ട് മോദി ശക്തമായ രാഷ്ട്രത്തിന് അടിത്തറയിടുകയായിരുന്നു.

ദേശ സ്‌നേഹി
താന്‍ ദേശസ്‌നേഹിയായ പട്ടാളക്കാരനായതുകൊണ്ട് ദേശവിരുദ്ധമായ പല കാര്യങ്ങളിലും പ്രതികരിക്കുന്നു.

സംസ്‌കാരത്തെ അപകടപ്പെടുത്തുന്നു
ഈ നാടിനെയും മണ്ണിനെയും സംസ്‌കാരത്തെയും അപകടപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് തന്റെ പ്രതിഷേധം. ഇതിന്റെ പേരില്‍ ബിജെപിയായി ചിത്രീകരിക്കുകയാണെങ്കില്‍ സന്തോഷമേയുള്ളുവെന്നും മേജര്‍ രവി.

കേസുകള്‍ കണ്ട് ഭയപ്പെടില്ല
കേസുകള്‍ കണ്ട് ഭയപ്പെടുന്നവനല്ല താന്‍. മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യ കുമാര്‍ നല്‍കിയ പരാതിലായിരുന്നു സംവിധായകന്‍ വെളിപ്പെടുത്തിയത്.

ബഹുമാനിക്കണം
ഹിന്ദു ദൈവങ്ങളെ മാത്രമല്ല, മുസ്ലീം- ക്രിസ്ത്യന്‍ ദൈവങ്ങളെയും ബഹുമാനിക്കണം, അപമാനിക്കരുതെന്നും മേജര്‍ രവി പറയുന്നു.












Click it and Unblock the Notifications