കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളി തുറക്കണമെന്ന് സമസ്ത; മലപ്പുറത്ത് തുറക്കില്ലെന്ന് സംയുക്ത സമിതി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോക്ക് ഡൗണില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് നല്‍കിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ പള്ളികള്‍ തുറക്കണമെന്ന് സമസ്ത. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും നല്‍കിയ നിയന്ത്രണവും നിര്‍ദേശവും പാലിച്ചാകണം പള്ളികള്‍ തുറക്കേണ്ടതെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ല്യാരും അറിയിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പള്ളികള്‍ തുറക്കരുത്. അത്തരം പ്രദേശങ്ങളില്‍ നിലവിലെ സ്ഥിതി തുടരണമെന്നും നേതാക്കള്‍ നിര്‍ദേശിച്ചു.

m

അതേസമയം, മലപ്പുറത്ത് പള്ളികള്‍ തുറക്കേണ്ട എന്നാണ് തീരുമാനമെന്ന് ജില്ലാ മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ അനുമതി നല്‍കുമ്പോഴുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ പാലിച്ച് നിലവില്‍ പ്രാര്‍ഥനകള്‍ നടത്താന്‍ സാധിക്കില്ല. എല്ലാവരുടെയും അഭിപ്രായ പ്രകാരമാണ് തീരുമാനമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഓരോ ജില്ലയിലെയും സാഹചര്യങ്ങള്‍ പരിശോധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

അതേസമയം, കേരളത്തിലെ മിക്ക പള്ളികളും തുറക്കില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. കോഴിക്കോട്ടെ മിഷ്‌കാല്‍ പള്ളി ഇപ്പോള്‍ തുറക്കില്ല. മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ കീഴിലുള്ള പള്ളികളും അടഞ്ഞുകിടക്കും. നഗരപ്രദേശങ്ങളിലെ പള്ളികള്‍ തുറക്കേണ്ട എന്നാണ് സുന്നി എപി വിഭാഗത്തിന്റെ തീരുമാനം. നഗരങ്ങളില്‍ ആളുകളെ നിയന്ത്രിക്കാന്‍ പ്രയാസമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സാധിക്കാത്ത പള്ളികള്‍ തുറക്കരുതെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം. മുജാഹിദ് കെഎന്‍എം വിഭാഗത്തിനും ഇതേ അഭിപ്രായമാണ്. ഗ്രാമങ്ങളിലെ പള്ളികള്‍ തുറക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് സുന്നി വിഭാഗത്തിലെ ചില നേതാക്കള്‍ പ്രതികരിച്ചു.

English summary
Majority of Muslim Mosque in Kerala remain shut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X