കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ ഭൂരിഭാഗം കാര്‍ഡുടമകള്‍ക്കും റേഷന്‍ നഷ്ടമാവും

  • By Desk
Google Oneindia Malayalam News

പാലക്കാട്: ഏപ്രില്‍മാസത്തെ റേഷന്‍വിതരണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ പാലക്കാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ ഭൂരിഭാഗം കാര്‍ഡുടമകള്‍ക്കും റേഷന്‍ നഷ്ടമാവും. സമയപരിധി നീട്ടിയില്ലെങ്കില്‍ 40ശതമാനം കാര്‍ഡുടമകള്‍ക്കും റേഷന്‍ നഷ്ടമാവും. നിലവില്‍ താലൂക്കിലെ 60 ശതമാനം കാര്‍ഡുടമകള്‍ക്ക് മാത്രമേ റേഷന്‍വിതരണം പൂര്‍ത്തിയാക്കാനായിട്ടുള്ളൂ. മുണ്ടൂര്‍, കോങ്ങാട് പഞ്ചായത്തുകളിലെ റേഷന്‍കടകളില്‍ ശനിയാഴ്ച എത്തിച്ച റേഷന്‍വിഹിതം തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇ-പോസ് മെഷീനിലൂടെ വിതരണത്തിന് സജ്ജമായത്.

പുതിയ സംവിധാനത്തിലൂടെ ഒരുദിവസം പരമാവധി 100 മുതല്‍ 125 പേര്‍ക്കാണ് വിതരണംചെയ്യാനാവുന്നത്. കോങ്ങാട്, മുണ്ടൂര്‍ പഞ്ചായത്തുകളില്‍ 1,000 മുതല്‍ 1,700 വരെ ഉപഭോക്താക്കളുള്ള റേഷന്‍കടകളാണുള്ളത്. അതില്‍ 400ല്‍ത്താഴെ കാര്‍ഡുടമകള്‍ക്ക് മാത്രമേ രണ്ടരദിവസത്തിനുള്ളില്‍ വിതരണംചെയ്യാനാവൂ. റേഷന്‍കടകള്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെയുള്ള ഇടവേള ഒഴിവാക്കി രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ഇടവേളയില്ലാതെ പ്രവര്‍ത്തിച്ചുവരികയാണ്. ഏപ്രില്‍മാസത്തെ റേഷന്‍വിഹിതം ഉടമകള്‍ക്ക് നഷ്ടമാവാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് റേഷന്‍കടക്കാര്‍. റേഷന്‍വിഹിതം മേയ് 10വരെ വിതരണംചെയ്യാന്‍ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും മൂന്നരദിവസത്തിനിടെ കാല്‍ഭാഗം കാര്‍ഡുടമകള്‍ക്ക് മാത്രമേ വിതരണം ചെയ്യാനാവൂ എന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയോഷന്‍ പറയുന്നു. ഇവര്‍ വിതരണത്തിന് കൂടുതല്‍ ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെപ്ലെ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച തീരുമാനമുണ്ടായില്ലെങ്കില്‍ ജില്ലയിലെ ഭൂരിഭാഗം കാര്‍ഡുടകള്‍ക്കും ഏപ്രില്‍മാസത്തെ റേഷന്‍വിഹിതം നഷ്ടമാവും. റേഷന്‍വിതരണത്തിന് ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ പൊള്ളുന്ന വെയിലില്‍ റേഷന്‍കടകള്‍ക്ക് മുന്നിലെ കാത്തുനില്പ് മണിക്കൂറുകള്‍ നീളുന്നു.

palakkadmap

മൂന്ന് ദിവസമായി റേഷന്‍കടകള്‍ക്കുമുന്നില്‍ റോഡരികിലൂടെ നീണ്ടനിര പതിവുകാഴ്ചയായിരിക്കയാണ്. അഞ്ചുദിവസംകൂടി അനുവദിക്കണം ഏപ്രില്‍മാസത്തെ റേഷന്‍വിതരണത്തിന് അഞ്ചുദിവസംകൂടി കൂടുതല്‍ അനുവദിക്കണന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെപ്ലെ ഓഫീസര്‍ക്ക് അപേക്ഷ നല്‍കി. റേഷന്‍ വിതരണത്തിന് മൂന്നരദിവസംമാത്രം ലഭിച്ച സാഹചര്യത്തില്‍ അഞ്ചുദിവസംകൂടി അധികം ലഭിച്ചാല്‍ മാത്രമേ വിതരണം സാധ്യമാവുകയുള്ളൂ എന്നാണ് കെ.എസ്.ആര്‍.ആര്‍.ഡി.എ. പറയുന്നത്.

English summary
Majority of ration card holders in palakad taluk will lose ration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X