മഞ്ജു വാര്യര്‍ ജയിലില്‍...!!! തമാശയല്ല
തിരുവനന്തപുരം: സിനിമ താരം മഞ്ജു വാര്യര്‍ക്ക് ജയിലില്‍ എന്താണ് കാര്യം? അതും പുരുഷന്മാരുടെ ജയിലില്‍...? എന്തായാലും എന്തെങ്കിലും കുറ്റം ചെയ്ത് ശിക്ഷിയക്കപ്പെട്ടതല്ല മഞ്ജു. അങ്ങനെ ആണെങ്കില്‍ വനിത ജയിലിലേയ്ക്കല്ലേ അയക്കേണ്ടത്!!!
ജയില്‍ പുള്ളികള്‍ക്കായുള്ള വോളിബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാനാണ് മഞ്ജു വാര്യര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. മഞ്ജുവിന്റെ അടുത്ത ചിത്രം ജയിലുമായും വോളിബോളുമായും ജയില്പ്പുള്ളികളുമായും ബന്ധമുള്ളതാണ്.
മഞ്ജു വാര്യര്‍ ജയില്‍ കോമ്പൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ ജയില്‍പ്പുള്ളികള്‍ ചോദിച്ചതെന്തെന്നറിയാമോ...?

സെന്‍ട്രല്‍ ജയിലില്‍
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ തടവ് പുള്ളികള്‍ക്ക് സത്യത്തില്‍ ആവേശമായി. പുറം ലോകത്തുള്ളവര്‍ക്ക് പോലും മിക്കപ്പോഴും കിട്ടാത്ത ഒരു അവസരമാണല്ലോ അവര്‍ക്ക് കിട്ടിയത്.

വോളിബോള്‍ ഉദ്ഘാടനം
ഇന്റര്‍ ജയില്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനായാണ് മഞ്ജു വാര്യര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. പന്ത് തട്ടിയായിരുന്നു ഉദ്ഘാടനം.

ഹൗ ഓള്‍ഡ് ആര് യു?
മഞ്ജു വാര്യര്‍ ജയില്‍ കോമ്പൗണ്ടില്‍ കടന്നപ്പോള്‍ ജയില്പ്പുളളികള് ചോദിച്ചതെന്തെന്നോ...? മഞ്ജൂ... ഹൗ ഓണ്‍ഡ് ആര് യു എന്ന്!!!

ജയില്‍ ക്ഷേമ ദിനം
ജയില്‍ ക്ഷേമദിനങ്ങളുടെ ഭാഗമായി നടന്ന കലാപരിപാടികളുടെ സമ്മാനദാനവും മഞ്ജു വാര്യര്‍ തന്നെയാണ് നിര്‍വ്വഹിച്ചത്.

നെഞ്ചിടിപ്പോടെ വന്നു...
സിനിമകളില്‍ മാത്രമേ മഞ്ജു വാര്യര്‍ ഇതിന് മുമ്പ് ജയില്‍ കണ്ടിട്ടുള്ളൂ. അതുകൊണ്ട് ആദ്യമായി ജയില്‍ വളപ്പിലേയ്ക്ക് കടന്നപ്പോള്‍ നല്ല നെഞ്ചിടിപ്പുണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്. എന്നാല്‍ സ്നേഹം നിറഞ്ഞ മുഖങ്ങള്‍ കണ്ടപ്പോള്‍ ഏറെ സന്തോഷമായെന്നും മഞ്ജു പറഞ്ഞു.

അടുത്ത സിനിമ ജയിലില്‍
മഞ്ജു വാര്യരുടെ പുതിയ സിനിമ 'കരിങ്കുന്നം 6 ഫീറ്റ്' ആണ് ദീപു കരുണാകരന് ആണ് സംവിധാനം. ജയില്‍പ്പുള്ളികളുടെ വോളിബോള്‍ കോച്ച് ആയിട്ടാണ് മഞ്ജു ഈ സിനിമയില്‍ അഭിനയിക്കുന്നത്.

വീണ്ടും വരും
അടുത്ത സിനിമയുടെ ചിത്രീകരണത്തിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് വീണ്ടും വരും എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ മടങ്ങിയത്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications