കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്തലക്ഷങ്ങള്‍ക്ക് നിര്‍വൃതിയായി മകര വിളക്ക്

  • By Soorya Chandran
Google Oneindia Malayalam News

ശബരിമല: ഭക്തര്‍ക്ക് നിര്‍വൃതിയായി മകരവിളക്ക് ജനുവരി 14 ന് ചൊവ്വാഴ്ച ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ തെളിഞ്ഞു. മകരവിളക്ക് ദര്‍ശിക്കാന്‍ ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് ശബരിമലയില്‍ എത്തിയിരുന്നത്.

സന്നിധാനത്ത് മാത്രമായിരുന്നില്ല ഭക്തരുടെ തിരക്ക്. പാണ്ടിത്താവളം, നീലിമല, അപ്പാച്ചി മേട് തുടങ്ങിയ ഉയര്‍ന്ന സ്ഥലങ്ങളിലും അയ്യപ്പഭക്തര്‍ തടിച്ച് കൂടിയിരുന്നു.

വൈകുന്നേരം 6.39 നാണ് ആദ്യം വിളക്ക് തെളിഞ്ഞത്. പിന്നീട് 20 സെക്കന്റുകള്‍ക്ക് ശേഷം രണ്ടാമത് വിളക്ക് തെളിഞ്ഞു. 10 സെക്കന്റുകള്‍ക്ക് ശേഷം മൂന്നാമതും മകരവിളക്ക് തെളിഞ്ഞു. ശബരിമല പൂര്‍ണമായും ശരണ മന്ത്രങ്ങള്‍കൊണ്ട് മുഖരിതമായി.

മകരവിളക്കിന്റെ കാഴ്ചകള്‍ കാണാം

തിരുവാഭരണം

തിരുവാഭരണം

അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തില്‍ നിന്നുള്ള തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയപ്പോള്‍

 ഭക്തിയിലലിഞ്ഞ്

ഭക്തിയിലലിഞ്ഞ്

ഭഗവാന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളില്‍ ഒന്ന് തൊടാന്‍ ശ്രമിക്കുന്ന അയ്യപ്പ ഭക്തര്‍.

 മകര സംക്രമ പൂജ

മകര സംക്രമ പൂജ

ചൊവ്വാഴ്ച ഉച്ചക്ക് 1.14 നാണ് മകര സംക്രമ പൂജ നടന്നത്.

ദീപാരാധന

ദീപാരാധന

പന്തളം കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണങ്ങള്‍ ചാര്‍ത്തിയായിരുന്നു മകര വിളക്ക് ദിനത്തില്‍ അയ്യപ്പന് ദീപാരാധന.

എനിക്കും തൊടണം

എനിക്കും തൊടണം

തിരുവാഭരണപ്പെട്ടി ഭക്തിയോടെ തൊടുന്ന പോലീസുകാരന്‍

 മകര വിളക്ക്

മകര വിളക്ക്

മകര വിളക്ക് ദര്‍ശിക്കാനായി കണ്ണിമ വെട്ടാതെ കാത്തിരിക്കുന്ന ഭക്തര്‍

തിരുവാഭരണപ്പെട്ടി

തിരുവാഭരണപ്പെട്ടി

തിരുവാഭരണപ്പെട്ടി ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.

English summary
Makara Vilakku at Sabarimala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X