ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു: കൺകുളിർക്കെ അയപ്പനെ കണ്ട് മടങ്ങാൻ അയ്യപ്പ ഭക്തർ,
ശബരിമല: ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. ശബരിമല ശ്രീകോവിലിൽ വൈകിട്ട് 6.52ന് ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞത്. പാണ്ടിത്താളം, മാളികപ്പുറം, ശബരി ഗസ്റ്റ് ഹൌസ്, ശരംകുത്തി, ശബരിപീഠം, പുല്ലുമേട്, പമ്പ ഫോറസ്റ്റ് ഐബി, എന്നിങ്ങനെ മകര ജ്യോതി ദർശിക്കാവുന്ന ഇടങ്ങളില്ലെല്ലാം വൈകിട്ടോടെ അയ്യപ്പഭക്തർ തടിച്ചുകൂടിയിരുന്നു. അതീവ സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസ് ഇവിടെ ഒരുക്കിയിരുന്നത്.
അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം സ്വീകരിക്കാനായി വൈകിട്ട് 5.30ന് ദേവസ്വം പ്രതിനിധികൾ ശരംകുത്തിയിലേക്ക് തിരിച്ചതോടെ ശബരിമലയിൽ മകരവിളക്കിന്റെ തയ്യാറെടുക്കുപ്പുകൾ ആരംഭിക്കുകയായിരുന്നു. തിരുവാഭരണം ചാർത്തി ദീപാരാധന തുടങ്ങിയതതോടെ അയ്യപ്പ ദർശനത്തിനുള്ള തിരക്ക് ആരംഭിക്കുകയായിരുന്നു. 25 അംഗ സംഘമാണ് തിരുവാഭരണമടങ്ങിയ പേടകങ്ങളുമായി ശബരിമലയിലെത്തിയത്. 18ാം പടിക്ക് മുകളിൽ വെച്ച് ദേവസ്വം അധികൃതരാണ് പേടകം ഏറ്റുവാങ്ങിയത്.

തിരുമുഖം, പ്രഭാമണ്ഡലം, നവരത്ന മോതിരം, ശരപൊളി മാല, ലക്ഷ്മി രൂപം, വലംപിരിശംഖ് എന്നിവയണിഞ്ഞ അയ്യപ്പനെ കണ്ടാണ് ഭക്തർ മടങ്ങിയത്. തിരുവാഭരണത്തിനൊപ്പം പന്തളത്തുനിന്നെത്തിയ അയ്യപ്പ ഭക്തൻമാർക്കാണ് ആദ്യം സന്നിധാനത്തേക്ക് പ്രവേശനം ലഭിച്ചത്. മകരവിളക്ക് കഴിഞ്ഞതോടെ ജനുവരി 20 വരെയാണ് ശബരിമല നട തുറന്നിരിക്കുക. 19 വരെ മാത്രമായിരിക്കും നെയ്യഭിഷേകം നടക്കുക. 21ന് രാവിലെ പന്തളം രാജ പ്രതിനിധി ശബരിമലയിലെത്തി തൊഴുത് പതിനെട്ടാംപടിയിറങ്ങുന്നതോടെയാണ് ശബരിമല നടയടക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications