പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി സന്നിധാനം...

  • Posted By:
Subscribe to Oneindia Malayalam

ശബരിമല: ലക്ഷക്കണക്കിന് ഭക്തർക്ക് ദർശന പുണ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. സന്നിധാനത്തെ ദീപാരാധനയ്ക്ക് ശേഷം വൈകീട്ട് 6.40ഓടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മലയുടെ നെറുകയിൽ മകരജ്യോതി ഉയർന്നുതാഴ്ന്നതോടെ ഭക്തജനങ്ങൾ ശരണമന്ത്രം മുഴക്കി.

ബെംഗളൂരുവിൽ പഠിക്കാൻ പോയി, റിയാസിന്റെ നിർബന്ധത്തിൽ ഇസ്ലാമായി! മതംമാറ്റിയത് രഹസ്യകേന്ദ്രത്തിൽ...

നേരത്തെ പന്തളത്ത് നിന്നും ആഘോഷമായെത്തിയ തിരുവാഭരണ പേടകം വൈകീട്ട് ആറ് മണിയോടെ സന്നിധാനത്ത് എത്തി. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി.

makarajyothi

പിന്നീട് അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. ഇതിനുശേഷമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്.സന്നിധാനത്തിന് പുറമേ പാഞ്ചാലിമേട്, പരുന്തംപാറ, പുല്ലുമേട് തുടങ്ങിയ പ്രദേശങ്ങളിലും മകരവിളക്ക് ദർശനത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ തടിച്ചുകൂടിയിരുന്നു.

makrjyoyji

മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പുല്ലുമേട്ടിലും കൂടുതൽ പോലീസുകാരെ വിന്യസിച്ചിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
makaravilaku 2018; many pilgrims witnessed the makarajyothi ceremony.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്