മെയ്ഡ് ഇന്‍ ഇന്ത്യ: ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പ്രധാനമന്ത്രി മോദി സായുധ സേനയ്ക്ക് കൈമാറും
ദില്ലി: ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
6,250 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. മഹോബ, ഝാൻസി ജില്ലകളിലായിരിക്കും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ യുപി സന്ദര്‍ശനം. 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി നവംബർ 17 മുതൽ 19 വരെ ഝാൻസിയിൽ നടക്കുന്ന 'രാഷ്ട്ര രക്ഷാ സമ്പർപൻ പർവ്' പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രതിരോധ മേഖലയിലെ ഒന്നിലധികം സംരംഭങ്ങൾ രാജ്യത്തിന് സമർപ്പിക്കും.
പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരതിന് ഊന്നൽ നൽകുന്നതിനായി, തദ്ദേശീയമായി രൂപകല്പന ചെയ്തതും വികസിപ്പിച്ചതുമായ ഉപകരണങ്ങൾ സായുധ സേനാ മേധാവികള്‍ക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി കൈമാറും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച് എ എൽ) രൂപകല്പന ചെയ്ത് വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽ സി എച്ച്) വ്യോമസേനാ മേധാവിക്കും, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ രൂപകല്പന ചെയ്ത് വികസിപ്പിച്ച ഡ്രോണുകൾ/യുഎവികൾ കരസേനാ മേധാവിക്കുമായിരിക്കും പ്രധാനമന്ത്രി കൈമാറുക.

(പ്രതീകാത്മ ചിത്രം)
ഡി ആർ ഡി ഓ രൂപകല്പന ചെയ്യുകയും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നാവിക കപ്പലുകൾക്കായുള്ള അഡ്വാൻസ്ഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടും നാവികസേനാ മേധാവിക്ക് കൈമാറും. നൂതന സാങ്കേതികവിദ്യകളും സ്റ്റെൽത്ത് ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നതാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ. ഡിസ്ട്രോയറുകൾ, ഫ്രിഗേറ്റുകൾ തുടങ്ങിയ വിവിധ നാവിക കപ്പലുകളിൽ ഉപയോഗിക്കാന്‍ കഴിയുന്നതാണ് അഡ്വാൻസ്ഡ് ഇഡബ്ല്യു സ്യൂട്ട്.
സന്ദര്‍ശനത്തിന്റെ ഭാഗമായി യുപി പ്രതിരോധ വ്യവസായ ഇടനാഴിയിലെ ഝാൻസി നോഡിൽ 400 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും . ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾക്കായുള്ള പ്രൊപ്പൽഷൻ സിസ്റ്റം നിർമ്മിക്കുന്നതിനുള്ള ഈ പ്ലാന്റ് സ്ഥാപിക്കുന്നത് ഭാരത് ഡൈനാമിക്സ് ലിമിറ്റഡാണ്.
അതേസമയം എൻ സി സിയിലെ പൂർവ്വ കേഡറ്റുകളെ വീണ്ടും എൻ സി സി യുമായി ബന്ധിപ്പിക്കുന്നതിന് ഒരു ഔപചാരിക വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ എൻ സി സി അലുമ്‌നി അസോസിയേഷനും പ്രധാനമന്ത്രി തുടക്കം കുറിക്കും. അസോസിയേഷൻ എൻസിസിയുടെ ലക്ഷ്യങ്ങൾ മെച്ചപ്പെടുത്തുകയും രാഷ്ട്രനിർമ്മാണത്തിൽ സഹായിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ എൻസിസി കേഡറ്റായ പ്രധാനമന്ത്രിയെ അസോസിയേഷന്റെ ആദ്യ അംഗമായി എൻറോൾ ചെയ്യുന്നതിനും ചടങ്ങ് സാക്ഷ്യം വഹിക്കും












Click it and Unblock the Notifications