നിത്യാ മേനോൻ സിനിമാചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം.. അനങ്ങാതെ പോലീസ്.. കടുത്ത നടപടിക്ക് ജൂലി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് ശേഷം സിനിമാ രംഗത്തെ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ പുറത്ത് വരികയുണ്ടായി. ഏറ്റവും ഒടുവിലായി മലയാള സിനിമയെ ഞെട്ടിച്ചിരിക്കുന്നത് നിത്യാമേനോന്‍ നായികയായ ചിത്രത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്റെ വെളിപ്പെടുത്തലാണ്. പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച കേരള പോലീസ് ജൂലിക്ക് സംഭവിച്ചത് അറിഞ്ഞ മട്ടില്ല.

ലൈംഗിക അതിക്രമത്തിനുള്ള ശ്രമം
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ പ്രാണയുടെ ചിത്രീകരണ സ്ഥലത്ത് തനിക്ക് നേരെ ലൈംഗിക അതിക്രമത്തിനുള്ള ശ്രമം നടന്നു എന്നാണ് ജൂലി ജൂലിയന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അടക്കം പ്രതിക്കൂട്ടിലാക്കുന്നതാണ് ജൂലിയുടെ പരാതി.

നിത്യാ മേനോൻ സിനിമയ്ക്കിടെ
ഒക്ടോബര്‍ 15നാണ് സംഭവം. സിനിമയിലെ നായിക നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയതായിരുന്നു ജൂലി. സലിം വില്ലയിലെ താമസസ്ഥലത്ത് എത്തിയപ്പോള്‍ മുറി തുറന്ന് കിടക്കുകയായിരുന്നു. പല സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു.

മുറിയിൽ കയറി അപമാനിക്കാൻ ശ്രമം
ഇതുമായി ബന്ധപ്പെട്ട് ജൂലിയും വില്ലയിലെ ജീവനക്കാരുമായി വാക്ക് തര്‍ക്കമുണ്ടായി. ഇതിന് പിറകേ വില്ല ഉടമയും അയാളുടെ ഗുണ്ടകളും ചേര്‍ന്ന് മുറിയില്‍ കയറി തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് ജൂലി ആരോപിക്കുന്നത്.

ഐജിക്ക് പരാതി നൽകി
എന്നാല്‍ ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വില്ല ഉടമയും ഗുണ്ടകളും പിന്മാറി. മുറിക്ക് പുറത്തിറങ്ങിയ ശേഷം ഇവര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നും ജൂലി ആരോപിക്കുന്നു. സംഭവത്തില്‍ എറണാകുളം ഐജി ഓഫീസില്‍ ജൂലി പരാതി നല്‍കിയിരുന്നു.

അണിയറ പ്രവർത്തകനും കുരുക്കിൽ
പ്രാണയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയേയും ചേര്‍ത്താണ് ജൂലി പരാതിപ്പെട്ടിരിക്കുന്നത്. ഇയാള്‍ കൂടി ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് തന്നെ അപമാനിച്ചത് എന്ന് സംശയിക്കുന്നതായും ജൂലി പരാതി നല്‍കിയിട്ടുണ്ട്.

അനങ്ങാതെ പോലീസ്
എന്നാല്‍ ഇതുവരെയും ജൂലി നല്‍കിയ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് വനിതാ കമ്മീഷന് പരാതി നല്‍കാനാണ് ജൂലി ജൂലിയന്റെ തീരുമാനം എന്ന് റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നു.

സിനിമാ രംഗവും ഒപ്പമില്ല
താന്‍ ഫെഫ്ക അടക്കം ഒരു സിനിമാ സംഘടനയിലും അംഗമല്ല. അതിനാല്‍ തന്നെ തനിക്ക് സിനിമാ മേഖലയില്‍ നിന്നും സംരക്ഷണം ലഭിച്ചില്ലെന്നും ജൂലി ആരോപിക്കുന്നു. പ്രാണയുടെ അണിയറ പ്രവര്‍ത്തകരും മോശമായി പെരുമാറിയതായി ജൂലി ആരോപിക്കുന്നു.

മുറിയിലിട്ട് പൂട്ടി
തനിക്ക് നേരെ നടന്ന അതിക്രമം ആരോ വിളിച്ച് പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തിയപ്പോള്‍ അവര്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടു. പോലീസിനെ മടക്കി അയച്ചുവെന്നും ജൂലി ആരോപിക്കുകയുണ്ടായി.

മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന്
അതേസമയം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജൂലിക്കെതിരെയും ആരോപണം ഉന്നയിക്കുകയാണ്. ജൂലി മദ്യപിച്ച് വന്ന് പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്തത് എന്നാണ് മറുവശത്ത് നിന്നും ഉയരുന്ന ആരോപണം.

അടയിരിക്കുന്ന പോലീസ്
പരാതിയുടെ യാഥാര്‍ത്ഥ്യം അന്വേഷണത്തിലൂടെ മാത്രമേ പുറത്ത് വരികയുള്ളൂ. എന്നാല്‍ ലൈംഗിക അതിക്രമത്തിന് ശ്രമം നടന്നുവെന്ന് ജൂലി നല്‍കിയ പരാതിയിന്മേല്‍ പോലീസ് അടയിരിക്കുന്നതിന് എതിരെ വിമര്‍ശനം ഉയരുകയാണ്.












Click it and Unblock the Notifications