Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫെമിനിസ്റ്റ് ടാഗ് ആവശ്യമില്ല; പോസിറ്റീവായ കാര്യങ്ങള്‍ പറയാന്‍ പാടില്ലെന്ന പുതിയ അറിവ് കിട്ടി; മാലാ പാര്‍വതി

കൊച്ചി: ഷൂട്ടിങ് സെറ്റില്‍ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സി അലോഷ്യസിന്റെ പരാതി മലയാള സിനിമാ മേഖലയില്‍ ഉയര്‍ത്തിയ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. സിനിമാ സംഘടനകളുടെ ഇടപെടലിലൂടെ ഇരുവരും തമ്മിലുള്ള തര്‍ക്കം താല്‍ക്കാലികമായി ശമിച്ചെങ്കിലും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം വഴിതെളിച്ചത്. ലഹരി ഉപയോഗത്തില്‍ കേസെടുത്ത് ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്‌തെങ്കിലും നടനോട് ക്ഷമിക്കാന്‍ കഴിയില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ പറയുന്നത്.

വിന്‍സി അലോഷ്യസിനെ പിന്തുണച്ച് ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, മാലാ പാര്‍വതി, ഡബ്‌ള്യൂസിസി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ അതില്‍ മാലാ പാര്‍വതിയുടെ പരാമര്‍ശങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Mala Parvathi

ഒരേ സമയം വിന്‍സിയെ പിന്തുണയ്ക്കുകയും ഷൈനെ വെള്ളപൂശുകയും ചെയ്യുന്ന നിലപാടാണ് മാലാ പാര്‍വതി സ്വീകരിച്ചതെന്നായിരുന്നു ഏറെയും വിമര്‍ശനം ഉയര്‍ന്നത്. വിന്‍സി പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ട മാലാ പാര്‍വതി, ഷൈന്‍ സെറ്റില്‍ അച്ചടക്കമുള്ള നടനാണെന്നും വ്യക്തമാക്കിയിരുന്നു. നടന്മാരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുമ്പോള്‍ പോടാ എന്നു പറഞ്ഞ് തമാശയായി തള്ളിക്കളയണമെന്ന് പറഞ്ഞതും വിവാദമായി. ലൈംഗികാതിക്രമത്തെ നിസാരവല്‍ക്കരിക്കുന്നതാണ് മാല പാര്‍വതിയുടെ പരാമര്‍ശങ്ങളെന്ന് വിമര്‍ശിച്ച് ഭാഗ്യലക്ഷ്മിയും നടി രജ്ഞിനി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. മാലാ പാര്‍വതിയുടെ ഭാഗത്തുനിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായതില്‍ അവരോട് പുച്ഛം തോന്നുന്നുവെന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.

ഇപ്പോഴിതാ താന്‍ പറഞ്ഞ കാര്യങ്ങളില്‍ വീണ്ടും വ്യക്തത വരുത്തുകയാണ് മാലാ പാര്‍വതി. ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇൗ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയത്. മാലാ പാര്‍വതിയുടെ വാക്കുകള്‍:

അയ്യേ, ഷൈനെ ആരെങ്കിലും പേടിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത്. അപ്പോള്‍ എല്ലാവരും പറയുന്നു ഞാന്‍ ലൈംഗികാതിക്രമത്തെ തമാശയായി കണ്ടു എന്ന്. ഞാന്‍ ആ വ്യക്തിയെയാണ് തമാശയായി കണ്ടത്. ആ സംഭവത്തെ അല്ല. വിന്‍സി പരാതി കൊടുക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ ഷൈന്‍ ടോം ചാക്കോയെ ഗ്ലോറിഫൈ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.

ഷൈന്‍ സെറ്റില്‍ എങ്ങനെയാണെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ ചോദിച്ചു. ഷൈന്‍ പ്രൊഫഷണലാണെന്ന് മറുപടി പറഞ്ഞു. അങ്ങനെ അല്ല എന്ന് ആരും പറയില്ല. അത് രണ്ടും രണ്ട് കാര്യങ്ങളാണ്. ടെലിവിഷനില്‍ നിന്ന് ഒരാളെ കൊല്ലാന്‍ ഉദ്ദേശിച്ച് വിളിക്കുമ്പോള്‍ പോസിറ്റീവായ കാര്യങ്ങള്‍ പോലും പോസിറ്റീവായി പറയാന്‍ പാടില്ലെന്ന പുതിയ അറിവ് എനിക്കു കിട്ടി - മാല പാര്‍വതി പറഞ്ഞു.

തെറ്റുകള്‍ സംഭവിച്ചാല്‍ അപ്പോള്‍ തന്നെ താന്‍ തിരുത്തുമെന്ന് മാല പാര്‍വതി പറഞ്ഞു. മനുഷ്യരല്ലേ, തെറ്റുകള്‍ പറ്റും. ശരിയാണെന്ന് ബോധ്യമുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവഗണിക്കുമെന്നും മാലാ പാര്‍വതി പറഞ്ഞു.

ഒരു ഫെമിനിസ്റ്റ് ആയിട്ട് നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ സംസാരിക്കുന്നു എന്ന് പലരും ചോദിക്കുന്നത് കണ്ടു. എനിക്ക് ഫെമിനിസ്റ്റ് ടാഗ് ആവശ്യമില്ല. മനുഷ്യപക്ഷത്ത് നില്‍ക്കാനാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആരുടെ ഭാഗത്താണോ അനീതി അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ പറ്റണം. ഒരു ആണ് പറഞ്ഞതു കൊണ്ടോ പെണ്ണ് പറഞ്ഞതുകൊണ്ടോ വിശ്വസിക്കണം എന്നില്ല. സത്യസന്ധമായി അന്വേഷിച്ചിട്ടു മാത്രമേ ഒരു സ്റ്റാന്‍ഡ് എടുക്കാവൂ എന്നാണ് ഇ്രതയും കാലത്തെ അനുഭവത്തില്‍ നിന്ന് പഠിച്ചത് - മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+