Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഷയുടെ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട്! വെളിപ്പെടുത്തലുമായി പാര്‍വ്വതി

സിനിമാ മേഖലയില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളും നടിമാര്‍ തുറന്നു പറയാന്‍ തുടങ്ങിയതും അത് വന്‍ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവെച്ചതും ഈ അടുത്തകാലത്താണ്. കാസ്റ്റിങ്ങ് കൗച്ചുമായി ബന്ധപ്പെട്ടും സിനിമാ രംഗത്ത് നേരിടുന്ന പ്രശ്നങ്ങളും നടിമാര്‍ നേരത്തേ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നടിമാര്‍ അനുഭവിക്കുന്ന ചൂഷ​ണം വീണ്ടും വാര്‍ത്തയായിരിക്കുന്ന ഉപ്പും മുളകും ഫെയിം നിഷ സാരംഗിന്‍റെ വെളിപ്പെടുത്തലിലൂടെയായിരുന്നു.

സംവിധായകന്‍റെ ഇംഗിതത്തിന് വഴങ്ങാത്തതിനാല്‍ താന്‍ അഭിനയിച്ചുകൊണ്ടിരുന്ന പരിപാടിയില്‍ നിന്ന് ഒരു മുന്നറിയിപ്പും കൂടാതെ പുറത്താക്കിയതെന്നായിരുന്നു നടി പറഞ്ഞത്. എന്നാല്‍ നിഷയ്ക്കുണ്ടായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വ്വതി. നടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

നിഷ സാരംഗിനൊപ്പം

നിഷ സാരംഗിനൊപ്പം

സീരിയല്‍ സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം നിഷ സാരംഗ് തുറന്ന് പറഞ്ഞതിന് പിന്നാലെ നിഷയ്ക്കൊപ്പം തുടക്കം മുതല്‍ നിലകൊണ്ട നടിയായിരുന്നു മാലാ പാര്‍വ്വതി. വിഷയത്തില്‍ എഎംഎംഎയും ഡബ്ല്യുസിസിയും ഇടപെടണമെന്നും നടിക്ക് നീതി ലഭ്യമാക്കാന്‍ താരങ്ങള്‍ എല്ലാവരും രംഗത്തെത്തണമെന്നും പാര്‍വ്വതി ആവശ്യപ്പെട്ടു.

നിലപാടുകള്‍

നിലപാടുകള്‍

നിഷയ്ക്ക് അവരുടെ ചാനല്‍ മുതലാളി ശ്രീകണ്ഠന്‍ നായരില്‍ നിന്നു പോലും പിന്തുണ ലഭിച്ചില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ മാലാ പാര്‍വ്വതിയായിരുന്നു. സ്ത്രീകളുടെ വിഷയങ്ങളൊക്കെ ഗൗരവമായ ചര്‍ച്ച ചെയ്യുന്ന ഒരു സാഹചര്യത്തില്‍ ഇങ്ങനെയാണോ ഒരു ആര്‍ടിസ്റ്റിനോട് പെരുമാറേണ്ടത് എന്നും മാലാ പാര്‍വ്വതി ചോദിച്ചു.

തുറന്നടിച്ച്

തുറന്നടിച്ച്

തനിക്ക് നേരെ നടക്കുന്ന ചൂഷ​ണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന എല്ലാ നായികമാരോടും ജോലി നിഷേധിച്ചുകൊണ്ടാണ് മേഖലയിലെ പുരുഷന്‍ മറുപടി നല്‍കാറുള്ളതെന്നും അവര്‍ തുറന്നടിച്ച് പറഞ്ഞു. നിഷയ്ക്ക് വേണ്ടി സംസാരിക്കുന്നതിനിടയിലാണ് തനിക്കും നിഷയുടേതിന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മാലാ പാര്‍വ്വതി വെളിപ്പെടുത്തിയത്.

ചാനലില്‍ നിന്ന്

ചാനലില്‍ നിന്ന്

കൈരളി ചാനലില്‍ നിന്ന് ശമ്പളം കിട്ടാതെ രാജി വെച്ച പിന്നാലെ വല്ലാത്ത മാനസികാവസ്ഥയില്‍ ഇരിക്കുമ്പോഴാണ് മറ്റൊരു ചാനലില്‍ താന്‍ ജോലിക്ക് കയറിയത്. എന്നാല്‍ ഒരാഴ്ച പോലും താന്‍ ആ ചാനലില്‍ നിന്നില്ല.

ചാനല്‍ മുതലാളി

ചാനല്‍ മുതലാളി

ചാനല്‍ മുതലാളിയെ സഹോദരനായി അല്ലാതെ കണ്ടാല്‍ പിന്നെ ശമ്പളമല്ല കിട്ടാന്‍ പോകുന്നത്. ഒട്ടും സഹിക്കാതെ വന്നപ്പോള്‍ താന്‍ ജോലി രാജിവെച്ച് വീട്ടി വന്നു. പിന്നീട് എന്ത് ചെയ്യും എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു.

പൊട്ടികരഞ്ഞു

പൊട്ടികരഞ്ഞു

ആ സാഹചര്യത്തില്‍ നിന്ന് മുക്തമാകാന്‍ കുറേ പണി പെട്ടിട്ടുണ്ട്. നിരാശയിലേക്ക് കൂപ്പ് കുത്തി വീഴുന്നതിനിടയ്ക്ക് ജീവിച്ചിരിക്കാന്‍ വേണ്ടി പൊട്ടി കരഞ്ഞിട്ടുണ്ട്. അതേ കരച്ചിലാണ് താന്‍ ഇപ്പോള്‍ നിഷയില്‍ കാണുന്നത്.

വിധി നിര്‍ണയിക്കുന്നത്

വിധി നിര്‍ണയിക്കുന്നത്

ഒരു ചാനലും ഒരു സീരിയലുമല്ല നമ്മുടെ വിധി നിര്‍ണയിക്കുന്നത്. നിഷ കഴിവുള്ള കലാകാരിയാണ്. നിഷയ്ക്ക് അത് തരണം ചെയ്യാന്‍ കഴിയുമെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും മാലാ പാര്‍വ്വതി പറഞ്ഞു.

നിഷയുടെ ആരോപണം

നിഷയുടെ ആരോപണം

ഉപ്പും മുളകിന്‍റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും പലതവണ താക്കീത് നല്‍കിയിട്ടും അയാള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിഷ കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തിയത്.

ചാനല്‍

ചാനല്‍

ഫ്ലവേഴ്സ് ചാനലിന്റെ എം ഡി ശ്രീകണ്ഠന്‍ നായരോട് താന്‍ പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധായകനെ ശാസിച്ചിരുന്നു. പക്ഷെ ഉണ്ണികൃഷ്ണന്‍ അതൊന്നും വകവെച്ചിരുന്നില്ലയെന്നും നിഷ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+