കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവില്‍ കിടക്കുന്നവരെല്ലാം പിടിച്ചു പറിക്കാരോ.. തെരഞ്ഞെടുപ്പല്ലേ വരാനിരിക്കുന്നത് മാലാ പാര്‍വ്വതി

Google Oneindia Malayalam News

പിള്ളേര് പിടിത്തക്കാര്‍ കേരളം കീഴടക്കിയിട്ടുണ്ടെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതിന്‍റെ പേരില്‍ സാധുക്കളും നിരപരാധികളുമായ അന്യസംസ്ഥാന തൊഴിലാളികളേയും ട്രാന്‍സ്ജെന്‍റേഴ്സിനേയുമൊക്കെ ആള്‍ക്കൂട്ടം പൊതിര തല്ലുന്ന കാഴ്ചകളും കേരളം കാണുന്നുണ്ട്. എന്നാല്‍ എന്തിനാണ് ഇത്തരത്തില്‍ നിയമം കൈയ്യിലെടുക്കുന്നതെന്നോ അക്രമത്തിനിരയായവര്‍ ഏതെങ്കിലും രീതിയില്‍ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നോ ആക്രമികളെ പോലീസ് പിടികൂടുന്നുണ്ടോയെന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.

കറുത്ത സ്റ്റിക്കര്‍ പതിഞ്ഞത് അന്യദേശക്കാരുടെ മേലില്‍... നില്‍ക്കക്കള്ളിയില്ലകറുത്ത സ്റ്റിക്കര്‍ പതിഞ്ഞത് അന്യദേശക്കാരുടെ മേലില്‍... നില്‍ക്കക്കള്ളിയില്ല

സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളും വീടുകളില്‍ കാണപ്പെടുന്ന കറുത്ത സ്റ്റിക്കറുകളുമെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുമ്പോള്‍ ഇതിനൊക്കെ പിന്നില്‍ പ്രത്യേക താത്പര്യമുള്ള ആരെങ്കിലുമുണ്ടോയെന്ന സംശയമാണ് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാലാ പാര്‍വ്വതി മുന്നോട്ട് വെക്കുന്നത്. ഫേസ്ബുക്കിലാണ് അവര്‍ ഇത് സംബന്ധിച്ച് പോസ്റ്റിട്ടത്.

ഇടിച്ച് താഴ്ത്താന്‍

ഇടിച്ച് താഴ്ത്താന്‍

കേരളത്തെ ഇടിച്ച് താഴ്ത്തുക എന്ന പ്രത്യേക അജണ്ടയുടെ പുറത്ത് ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പാര്‍വ്വതി സംശയം പ്രകടിപ്പിക്കുന്നു. കേരളത്തില്‍ സിപിഎം സ്പോണ്‍സേഡ് കൊലപാതകങ്ങളാണ് കൂടുതലായി നടക്കുന്നതെന്നത് ഉള്‍പ്പെടെയുള്ള വ്യാജ പ്രചാരണങ്ങള്‍ പോലെ അല്ലേ പുതിയതും എന്നും അവര്‍ സംശയം പ്രകടപ്പിക്കുന്നുണ്ട്.

ഹിന്ദുക്കള്‍ക്ക് രക്ഷയില്ല

ഹിന്ദുക്കള്‍ക്ക് രക്ഷയില്ല

കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്ന പ്രചാരണമായിരുന്നു ആദ്യം ദേശീയ ചാനലുകളെല്ലാം പടച്ചുവിട്ടത്. ഒടുവില്‍ ചര്‍ച്ചകളായി, ടോക്ക് ഷോകളായി തുടര്‍ന്ന് ഇവിടെ അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ നിന്നും ആളെത്തി എത്തിയവര്‍ സംഭവത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി മടങ്ങിയെന്ന് അവര്‍ പോസ്റ്റില്‍ പറയുന്നു.

അപ്പോ സംഘികളോ

അപ്പോ സംഘികളോ

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ. സംഘികള്‍ക്ക് സ്വസ്ഥമായി വിഹരിക്കാന്‍ പറ്റുന്നില്ലല്ലോയെന്നും അതും പ്രശ്നമല്ലേയെന്നും ആയി അടുത്ത ചോദ്യം. എന്തായാലും ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്ന കാമ്പെയ്ന്‍ കേരളത്തില്‍ ഏറ്റില്ലെന്നത് മറ്റൊരു കാര്യം.

ക്രമസമാധാനം വിഷയം തന്നെ

ക്രമസമാധാനം വിഷയം തന്നെ

കേരളത്തില്‍ ക്രമസമാധാന തകര്‍ച്ച ഉണ്ടെന്ന് വരുത്തി തീര്‍ക്കുക എന്നതായി അടുത്ത ലക്ഷ്യം. അങ്ങനെയാണ് കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ച് വരികയാണെന്ന വാര്‍ത്ത വന്നത്.

ജനം ഇളകി

ജനം ഇളകി

വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച് ,മുന്നറിയിപ്പ് കൊടുക്കുന്ന കാര്യം ടി.വി യിലൂടെ വാര്‍ത്തയും വന്നു. പല ഇടങ്ങളില്‍, പല സ്ഥലത്ത് ഒരേ സമയം ജനാലകളില്‍ കറുത്ത സ്റ്റിക്കര്‍ ! ! ജനം ഇളകി, ഭയചകിതരായി റോഡില്‍ കാണുന്ന അന്യസംസ്ഥാന തൊഴിലാളി ,ട്രാന്‍സ്ജെന്‍റര്‍ മാനസിക ആസ്വാസ്ഥ്യമുള്ള പാവപ്പെട്ടവന്‍ തുടങ്ങി പലരെയും നാട്ടുകാരാടിച്ച് പതം വരുത്തി.

പക്ഷെ....

പക്ഷെ....

എന്നാല്‍ വിഷയം കാര്യമായി കത്തിച്ചപ്പോഴും സംഭവത്തില്‍ ഒരു കുട്ടി പോലും തട്ടിക്കൊണ്ടുപോകപ്പെട്ടതായി റിപ്പോര്‍ട്ട് വന്നില്ല. കറുത്ത സ്റ്റിക്കറുകള്‍ക്കും അങ്ങനെ അവസാനമായി. പുതിയതായി ഒരു സ്റ്റിക്കര്‍ പോലും എവിടേയും പതിഞ്ഞില്ല.

അവര്‍ക്ക് ഈ മണ്ണില്‍ ഉറങ്ങണം

അവര്‍ക്ക് ഈ മണ്ണില്‍ ഉറങ്ങണം

നാട്ടുകാരെന്ന പേരില്‍ ആരെയും തല്ലുന്ന ലൈസന്‍സ് ക്രമസമാധാന പാലകര്‍ നല്കിയിട്ടുണെങ്കില്‍ അത് റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. കാരണം രാജ്യത്തിന്‍റെ സാമ്പത്തിക നയമൊക്കെ കാരണം നാട്ടില്‍ നല്ല ദാരിദ്യമുണ്ട്. മുണ്ടു മുറുക്കി ഉടുത്ത് കഴിയുന്നവര്‍ ,നഗരമുറങ്ങുമ്പോള്‍ കടത്തിണ്ണകളില്‍ അഭയം പ്രാപിക്കാറുണ്ട്. ദരിദ്രരും അന്യസംസ്ഥാന തൊഴിലാളികളും ട്രാന്‍സ് ജണ്ടേഴ്‌സും സ്ത്രീകളും അഹിന്ദുക്കളും ദളിതരുമെല്ലാം ഈ നാട്ടിലെ പൗരന്മാരാണ്.വീടില്ലെങ്കിലും അവര്‍ക്കീ മണ്ണിലുറങ്ങാന്‍ സാധിക്കണം.

ആചാരപാലകരെ തീരെ സഹിക്കാന്‍ വയ്യ

ആചാരപാലകരെ തീരെ സഹിക്കാന്‍ വയ്യ

നാട്ടുകാരെന്ന പേരില്‍ ആരെയും തല്ലുന്ന ലൈസന്‍സ് ക്രമസമാധാന പാലകര്‍ നല്കിയിട്ടുണെങ്കില്‍ അത് റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. കാരണം രാജ്യത്തിന്റെ സാമ്പത്തിക നയമൊക്കെ കാരണം നാട്ടില്‍ നല്ല ദാരിദ്യമുണ്ട്. മുണ്ടു മുറുക്കി ഉടുത്ത് കഴിയുന്നവര്‍ ,നഗരമുറങ്ങുമ്പോള്‍ കടത്തിണ്ണകളില്‍ അഭയം പ്രാപിക്കാറുണ്ട്. ദരിദ്രരും അന്യസംസ്ഥാന തൊഴിലാളികളും ട്രാന്‍സ് ജണ്ടേഴ്‌സും സ്ത്രീകളും അഹിന്ദുക്കളും ദളിതരുമെല്ലാം ഈ നാട്ടിലെ പൗരന്മാരാണ്.വീടില്ലെങ്കിലും അവര്‍ക്കീ മണ്ണിലുറങ്ങാന്‍ സാധിക്കണം അവര്‍ പോസ്റ്റില്‍ പറയുന്നു.

English summary
mala parvathys post against children kidnap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X