കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാറിന്‍റെ നെല്ലറയായ ആവളപ്പാണ്ടിയിൽ വീണ്ടും പച്ചപ്പിന്‍റെ സ്നേഹ ഗാഥകള്‍ മുഴങ്ങി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തരിശ് പാടങ്ങളില്‍ പച്ചപ്പിന്‍റെ സ്നേഹ ഗാഥകള്‍ മുഴങ്ങി. മലബാറിലെ പ്രധാന നെല്ലറയായ ആവളപ്പാണ്ടിയിൽ രണ്ടാം ഘട്ട കാർഷിക പ്രവർത്തനങ്ങൾ തുടങ്ങി. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പാണ്ടിയിൽ പതിനഞ്ച് ഏക്കറോളം സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് കൃഷിയിറക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്.

കടമെടുത്ത് മുങ്ങിയവര്‍ കുടുങ്ങും:പാപ്പരത്ത നിയമ ഭേദഗതിയ്ക്കുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം
പാടശേഖര സമിതിയുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് കൃഷിയിറക്കുന്നത്. സ്വാഗതസംഘം കൺവീനർ താഴേ എറോത്ത് കുഞ്ഞിക്കേളപ്പൻ, പാടശേഖര സമിതി ഭാരവാഹികളായ ഇ. ബാലക്കുറുപ്പ്, പി. പ്രമോദ്, പി.എം അസീസ്, കുരുവപ്പറമ്പത്ത് നാരായണക്കുറുപ്പ്, സി.പി ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുന്നത്.

nelkrishiperambra

നാല് പാടശേഖര സമിതികൾക്ക് കീഴിൽ പ്രാദേശിക സമിതികൾ പ്രവർത്തിച്ചാണ് കൃഷിയിറക്കുന്നത്. പാടശേഖര സമിതിയിലെ കർഷകരുടെയും സന്നദ്ധ പ്രവർത്തകരുടെയും മേൽനോട്ടത്തിൽ മേഖല പൂർണമായും കൃഷിയിറക്കാനാണ് പദ്ധതി. ഏക്കർ കണക്കിന് വരുന്ന കൃഷിയിടങ്ങൾ പായലും അമിത ജലപ്രവാഹവും കാരണം പതിറ്റാണ്ടുകളായി തരിശായി കിടക്കുകയായിരുന്നു.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം സംസ്ഥാന കൃഷിവകുപ്പ്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് കാലങ്ങളായി തരിശായി കിടന്ന ആവളപ്പാണ്ടിയിൽ കൃഷിയിറക്കാൻ കഴിഞ്ഞത്. ഈ വർഷം വളരെ നേരത്തെതന്നെ കാർഷിക പ്രവർത്തികൾക്ക് തുടക്കം കുറിക്കുകയാണ്.

ആവളപ്പാണ്ടിയെ പൂർണമായി കൃഷി യോഗ്യമാക്കാൻ കഴിയുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ശ്രമം പൂർണ വിജയത്തിലെത്തിയാൽ ഭക്ഷ്യ ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടുകൂടി പാടങ്ങളിലെ പായൽ നീക്കം ചെയ്തുകൊണ്ടിരിക്കയാണ്.

പെരിഞ്ചേരികടവ്, കാരയിൽ താഴ മേഖലകളിലെ പായല്‍ പൂര്‍ണമായി നീക്കം ചെയ്തുകഴിഞ്ഞു. ആവളപ്പാണ്ടിയിൽ രണ്ടാം ഘട്ട കാർഷിക പ്രവർത്തനങ്ങൾ തുടങ്ങി. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പാണ്ടിയിൽ പതിനഞ്ച് ഏക്കറോളം സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് കൃഷിയിറക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്.

പാടശേഖര സമിതിയുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് കൃഷിയിറക്കുന്നത്. സ്വാഗതസംഘം കൺവീനർ താഴേ എറോത്ത് കുഞ്ഞിക്കേളപ്പൻ, പാടശേഖര സമിതി ഭാരവാഹികളായ ഇ. ബാലക്കുറുപ്പ്, പി. പ്രമോദ്, പി.എം അസീസ്, കുരുവപ്പറമ്പത്ത് നാരായണക്കുറുപ്പ്, സി.പി ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുന്നത്.

നാല് പാടശേഖര സമിതികൾക്ക് കീഴിൽ പ്രാദേശിക സമിതികൾ പ്രവർത്തിച്ചാണ് കൃഷിയിറക്കുന്നത്. പാടശേഖര സമിതിയിലെ കർഷകരുടെയും സന്നദ്ധ പ്രവർത്തകരുടെയും മേൽനോട്ടത്തിൽ മേഖല പൂർണമായും കൃഷിയിറക്കാനാണ് പദ്ധതി. ഏക്കർ കണക്കിന് വരുന്ന കൃഷിയിടങ്ങൾ പായലും അമിത ജലപ്രവാഹവും കാരണം പതിറ്റാണ്ടുകളായി തരിശായി കിടക്കുകയായിരുന്നു.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം സംസ്ഥാന കൃഷിവകുപ്പ്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് കാലങ്ങളായി തരിശായി കിടന്ന ആവളപ്പാണ്ടിയിൽ കൃഷിയിറക്കാൻ കഴിഞ്ഞത്. ഈ വർഷം വളരെ നേരത്തെതന്നെ കാർഷിക പ്രവർത്തികൾക്ക് തുടക്കം കുറിക്കുകയാണ്.

ആവളപ്പാണ്ടിയെ പൂർണമായി കൃഷി യോഗ്യമാക്കാൻ കഴിയുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ശ്രമം പൂർണ വിജയത്തിലെത്തിയാൽ ഭക്ഷ്യ ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടുകൂടി പാടങ്ങളിലെ പായൽ നീക്കം ചെയ്തുകൊണ്ടിരിക്കയാണ്. പെരിഞ്ചേരികടവ്, കാരയിൽ താഴ മേഖലകളിലെ പായല്‍ പൂര്‍ണമായി നീക്കം ചെയ്തുകഴിഞ്ഞു.

English summary
Malabar avalapad paddy cultivation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X