കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്റെ ഭാര്യയും മരിച്ചു.... വീണ്ടും ദുരൂഹത..... മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.... നിഗൂഢത

Google Oneindia Malayalam News

കൊച്ചി: മലബാര്‍ സിമന്റ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ഭാര്യ ടീന അന്തരിച്ചു. അതേസമയം ശശീന്ദ്രന്റെ മരണത്തിന് സമാനമായ ദുരൂഹതയേറിയ മരണമാണ് ഇതും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മലബാര്‍ സിമന്റ്‌സ് ആക്ഷന്‍ കൗണ്‍സിലും ശശീന്ദ്രന്റെ കുടുംബവും പറഞ്ഞിട്ടുണ്ട്. ടീനയെ മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോയമ്പത്തൂരിലായിരുന്നു ചികിത്സ. നേരത്തെ 2011 ജനുവരി 24നായിരുന്നു ശശീന്ദ്രനും രണ്ട് മക്കളും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശീന്ദ്രനെയും മക്കളെയും കൊന്നതാണെന്ന് സഹോദരനടക്കമുള്ളവര്‍ ആരോപിക്കുകയും ചെയ്തിരുന്നു.

1

അതേസമയം ടീന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിന് ജോലി ചെയ്ത് വരികയായിരുന്നു. കടുത്ത പനിയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില മോശമാവുകയായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ടീന ആരോഗ്യവതിയായിരുന്നുവെന്ന് ശശീന്ദ്രന്റെ ബന്ധുക്കള്‍ പറഞ്ഞു. മസ്തിഷ്‌ക മരണം ഉള്‍പ്പെടെ ടീനയ്ക്ക് സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഇതാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കാന്‍ കാരണമെന്ന് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. നേരത്തെ ശശീന്ദ്രന്റെ കേസ് ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷിച്ചെങ്കിലും ഹൈക്കോടതി ഇത് സിബിഐക്ക് കൈമാറുകയായിരുന്നു.

സംഭവത്തില്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനയ വിഎം രാധാകൃഷ്ണനെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ മൊഴി നല്‍കും മുമ്പ് മാനസിക സമ്മര്‍ദത്തിലാക്കാനുള്ള നീക്കത്തിലൂടെ ശശീന്ദ്രന്‍ ആത്മഹത്യ ചെയ്തത്. അതേസമയം ഇതിന് സമാനമാണ് ഇപ്പോള്‍ ടീനയുടെ കേസുമെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുമോ എന്ന കാര്യം വ്യക്തമല്ല.

എഎംഎംഎയുമായി കലഹിച്ചത് തുല്യതയ്ക്ക്... പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കണമെന്ന് രമ്യാ നമ്പീശന്‍എഎംഎംഎയുമായി കലഹിച്ചത് തുല്യതയ്ക്ക്... പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കണമെന്ന് രമ്യാ നമ്പീശന്‍

നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ കൂട്ടേണ്ട.... രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തിനെതിരെ മുരളീധരന്‍നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ കൂട്ടേണ്ട.... രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തിനെതിരെ മുരളീധരന്‍

English summary
malabar cements corruptiona case victims wife dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X