കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മില്‍മക്കെതിരെ രൂക്ഷവിമര്‍ശനവുമായി മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മില്‍മക്കെതിരെ രൂക്ഷവിമര്‍ശനവുമായി മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍. നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ക്ഷീരമേഖലയെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടാനാണ് മില്‍മയുടെ ശ്രമമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ശാസ്ത്രീയമല്ലാത്ത പരിശോധനകളാണ് ഗുണനിലവാരത്തിന്റെ പേരില്‍ നടത്തിവരുന്നത്. ഇതില്‍ നിന്നും മില്‍മ ലക്ഷ്യമിടുന്നത് ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാലിന്റെ അളവ് കുറക്കുകയെന്നതാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പാല്‍ കൊണ്ടുവരുന്നത് ഇവിടുത്തെ ക്ഷീരമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. വിഷാംശം കലര്‍ന്ന ഇത്തരം പാലിന്റെ പരിശോധന ജില്ലയില്‍ കര്‍ശനമാക്കേണ്ടതുണ്ട്. മായം കലര്‍ന്ന പാലും ഉല്‍പ്പന്നങ്ങളും കണ്ടെത്താന്‍ നിലവില്‍ അധികൃതരുടെ ഭാഗത്തുള്ള സംവിധാനങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണ്. പാല്‍ സംഭരണത്തില്‍ നിയന്ത്രണം പിന്‍വലിച്ചില്ലെങ്കില്‍ അസോസിയേഷന്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങും. ക്ഷീരമേഖലയുടെ വളര്‍ച്ചക്ക് സര്‍ക്കാര്‍ നീക്കിവെക്കുന്ന ഫണ്ട് പാലിന്റെ അളവിന് ആനുപാതികമായി ലാഭവിഹിതവും സബ്‌സിഡിയും കര്‍ഷകര്‍ക്ക് നേരിട്ട് പണമായി വിതരണം ചെയ്യാനുള്ള നടപടി വേണം.

news

കേരളത്തെ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രതി ദിനം രണ്ടര ലക്ഷം ലിറ്റര്‍ പാല്‍ ഉല്പാദിപ്പിക്കുന്ന വയനാടടക്കമുള്ള ജില്ലകളില്‍ പാലുല്പാദനം ഗണ്യമായ രീതിയില്‍ വര്‍ധിച്ചു. നല്ല വേനല്‍മഴ ലഭിച്ചതും ഗുണ നിലവാരമുള്ള പശുക്കളെ വളര്‍ത്തി തുടങ്ങിയതും ചെറുകിട മേഖലയിലും പാലുല്‍പ്പാദനം കൂട്ടി. എന്നാല്‍ ഈ സമയത്ത് അതിര്‍ത്തികടന്നെത്തുന്ന പാലിന്റെ അളവ് അഞ്ച് ലക്ഷം ലിറ്ററായിരുന്നു. ഇത് നിയന്ത്രിക്കാനുള്ള ശ്രമം നടത്താതെ മില്‍മ ചെറുകിട ക്ഷീര കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന പാലിന്റെ അളവ് നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികളായ മേഖലാ പ്രസിഡണ്ട് വേണു ചെറിയത്ത്, ജില്ലാ പ്രസിഡണ്ട് ലില്ലി മാത്യൂ, സെക്രട്ടറി വിഷ്ണു പ്രസാദ്, ജിഷ സുഭാഷ് എന്നിവര്‍ പറഞ്ഞു.

English summary
malabar dairy farmers association against milma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X