കാഞ്ഞങ്ങാട് പാളത്തില്‍ കുഴി; മലബാര്‍ എക്‌സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴക്ക്, പടക്കം പൊട്ടിച്ചു
ഇതുവഴിയുള്ള ട്രെയിനുകള്‍ ഇപ്പോള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഒരു ട്രാക്കില്‍ മാത്രമാണ് ഗതാഗതം.
കാസര്‍കോഡ്: കാഞ്ഞങ്ങാടിന് സമീപം റെയില്‍പാളത്തില്‍ മണ്ണിടിഞ്ഞ് കുഴി രൂപപ്പെട്ടു. തിരുവനന്തപുരത്ത് നിന്നു മംഗലാപുരത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കുഴിക്ക് സമീപം വച്ച് ട്രാക്ക്മാന്‍ സിഗ്നല്‍ കാട്ടി ട്രെയിന്‍ നിര്‍ത്തിയതു കൊണ്ട് അപകടം ഒഴിവായി.

പാളത്തിന് അടിയിലെ മണ്ണും മെറ്റലും നീങ്ങിയിട്ടുണ്ട്. രാവിലെ മലബാര്‍ എക്‌സ്പ്രസ് വരുന്നതിന് തൊട്ടുമുമ്പാണ് ട്രാക്ക്മാന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടത്. ഇയാള്‍ ട്രാക്കില്‍ പടക്കം പൊട്ടിച്ചാണ് സിഗ്നല്‍ നല്‍കിയത്. കാഞ്ഞങ്ങാടിനും ബേക്കലിനുമിടയിലെ ചിത്താരി ആമത്തോട് എന്ന സ്ഥലത്താണ് കുഴി രൂപപ്പെട്ടതായി കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഇതുവഴിയുള്ള ട്രെയിനുകള്‍ ഇപ്പോള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഒരു ട്രാക്കില്‍ മാത്രമാണ് ഗതാഗതം. ഉച്ചയോടെ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മണ്ണിടിയാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications